Chapter Title : എൻ്റെ കിളിക്കൂട് 15 [Dasan]
എന്താണ് പറ്റിയത്.
ഞാൻ: എന്തുപറ്റാൻ, ഞാൻ ഈ പറഞ്ഞതൊക്കെ തമാശയാണ്.
സീത വിടാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല.
സീത: അണ്ണന് എന്തോ സംഭവിച്ചിട്ടുണ്ട്.
അപ്പോഴേക്കും താമസിക്കുന്ന സ്ഥലം എത്തിയിരുന്നു. വണ്ടി ഓഫ് ചെയ്തു, ഞങ്ങൾ രണ്ടുപേരും ഇറങ്ങി.
സീത: വണ്ടി നോക്കുന്ന കാര്യം എന്തായി. അടുത്ത ദിവസം തന്നെ നമുക്ക് വണ്ടി പോയി നോക്കാം. അച്ഛനോട് പറയാം.
ഞാൻ: അതിനൊക്കെ സമയം ഉണ്ടല്ലോ.
സീത: ഇപ്പോഴാണ് സമയം. കാർ എടുത്താൽ മതി, അതാകുമ്പോൾ വീട്ടിൽ പോകാനും നല്ലതാണ്. സുധി അണ്ണനും അണ്ണനും കൂടെ ഒരുമിച്ച് പോകാമല്ലോ.
സീത പറഞ്ഞത് കാര്യം ആണെന്ന് എനിക്കും തോന്നി.
ഞാൻ: രാത്രിയിൽ വരുമ്പോൾ സംസാരിക്കാം.
സീത വീട്ടിലേക്ക് നടന്നു. ഞാൻ റൂമിൽ കയറി ഡ്രസ്സ് ഒക്കെ മാറി കുളിച്ച് ചേട്ടൻറെ വീട്ടിലേക്ക് നടന്നു. റൂമിൽ തന്നെ കഴിച്ചു കൂട്ടിയാൽ, ഓരോന്നാലോചിച്ച് മനസ്സ് പുണ്ണാക്കും. എൻ്റെ മനസ്സിൽ കിടന്നു രാവിലെ കണ്ട ആ രംഗങ്ങൾ തിളക്കുകയായിരുന്നു. ചേട്ടൻറെ വീട്ടിൽ എത്തിയപ്പോൾ.
ചേട്ടൻ: എൻറെ മകളുടെ കാര്യം അജയൻ മറന്നു. എത്ര നേരം എൻറെ മകൾ അവിടെനിന്നു എന്നറിയാമോ?
ഞാൻ: സോറി ചേട്ടാ,
ചേട്ടൻ: അതൊന്നും കുഴപ്പമില്ല, ഞാൻ വെറുതെ പറഞ്ഞെന്നേയുള്ളൂ.
ചേട്ടനും ചേച്ചിയും ഞങ്ങൾ ഇന്ന് പോയതിനെ കുറിച്ച് ചോദിച്ചു. ഞാൻ അവിടെയും ഇവിടെയും തൊടാത്ത വിധത്തിൽ എന്തൊക്കെയോ പറഞ്ഞു പിടിപ്പിച്ചു. ഭക്ഷണവും കഴിച്ച് റൂമിൽ എത്തി സുധിയെ വിളിച്ചു. സുധിയോട് ചേട്ടനെ എപ്പോഴെങ്കിലും കാണുകയാണെങ്കിൽ, നമ്മൾ പോയത് വേറൊരാളെ കാണാൻ ആണെന്നും കിളിയുടെ കാര്യം പറയേണ്ട എന്നും പറഞ്ഞു. കാരണം സുധിയുടെ കാര്യം
💬 Comments
View all comments