0%

Chapter Title : എൻ്റെ കിളിക്കൂട് 15 [Dasan]

Author : Dasan Read All Parts 736

പറഞ്ഞു ഒരു പ്രശ്നം ഉണ്ടായതേയുള്ളൂ. ഇതും കൂടി അറിഞ്ഞാൽ ഇവന്മാർക്ക് ഇതുതന്നെയാണോ പണി എന്ന് ചിന്തിക്ക്കില്ലേ. ഇനി കിളിയുടെ കാര്യം പറഞ്ഞു സ്വയം നാറാനല്ലാതെ വേറെ ഒന്നും കാണുന്നില്ല. ഇനിയിപ്പോൾ നാട്ടിലേക്ക് പെട്ടെന്നൊന്നും പോകണ്ട. അമ്മൂമ്മ ചിറ്റയുടെ കൂടെ സ്വസ്ഥമായി നിൽക്കട്ടെ. ഞാൻ ചെന്നു രണ്ടു മൂന്നു ദിവസത്തേക്ക് ശല്യം ഒന്നും ഉണ്ടാക്കണ്ട. നാളെ രാവിലെ ജോലിക്കു പോകുമ്പോൾ വണ്ടി കൊണ്ടുപോയി കൊടുക്കണം.

നമ്മുടെ സ്ഥിരം കണിയുടെ സിമ്പൽ കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്. ഐശ്വര്യമുള്ള മുഖം കണ്ട് തുടങ്ങുന്ന ദിവസം, അതെ ഐശ്വര്യമുള്ള ദിവസമായിരിക്കും. ഇന്നലെ ഈ മുഖം കാണാത്തതിൻ്റെ എല്ലാ പ്രശ്നങ്ങളും ഇന്നലെ ഉണ്ടായി. വാതിൽ തുറന്ന് ഞാൻ ചായ കൈപ്പറ്റി. പോകുന്ന വഴി കാപ്പി കുടിക്കാൻ വരണമെന്നും പറഞ്ഞു സീത. ചായ കുടിച്ചു കൊണ്ടിരിക്കുന്ന സമയത്ത് പ്രകാശൻ വിളിച്ചു.
പ്രകാശൻ: എന്താടാ, അവിടെ ഉണ്ടായത്.
ഞാൻ: എന്താണ് ?
പ്രകാശൻ: അവർ ഇവിടെ വീട്ടിൽ വന്നു എന്തൊക്കെയോ പറഞ്ഞു കൊടുത്തിട്ടുണ്ട്.
ഞാൻ: കിളി എന്താണ് പറഞ്ഞത്?
പ്രകാശൻ: ഒന്നും എനിക്കറിയില്ല, ഇവിടെ സംസാരിക്കുന്നത് കേട്ടതാണ്.
ഞാൻ: നീ എന്താണ് കേട്ടത് ?
പ്രകാശൻ: നീ സ്കൂളിൽ ചെന്ന് എന്തോ വിഷയം ഉണ്ടാക്കി എന്നോ, മറ്റോ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
ഞാൻ: ഞാൻ സ്കൂളിൽ പോയി എന്നുള്ളത് ശരിയാണ്. പ്രദീപ് അങ്കിൾ ആയിരിക്കും വരുന്നത് എന്നാണ് ഞാൻ കരുതിയത്. ഇവിടെ അടുത്തു വരെ വരുന്നതല്ലേ,അതുകൊണ്ട് കിളിയെ കണ്ട് ഒന്ന് സംസാരിക്കാമല്ലോ എന്ന് കരുതി പോയതാണ്. അവർ അവിടെ വിഷയം ഉണ്ടാക്കി.
അവർ അവിടെ ചെന്ന് ഇല്ലാത്തത് പറഞ്ഞ

💬 Comments

View all comments