0%

Chapter Title : എൻ്റെ കിളിക്കൂട് 15 [Dasan]

Author : Dasan Read All Parts 762

അമ്മുമ്മ: ഞാനില്ല മോനെ, എനിക്ക് അധികം നേരം നിൽക്കാൻ വയ്യ. നിങ്ങൾ പോകുമ്പോൾ ആ പെങ്കൊച്ചിനെ കൂടെ കൊണ്ടു പൊയ്ക്കോ. മോളെ കിളി, ഇവരുടെ കൂടെ ഗുരുവായൂർ പോയിട്ട് വാ.
അവിടെ നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല. അത് അങ്ങനെ ആണല്ലോ. ചായയുമായി സീത വന്നു.
അമ്മുമ്മ: മോളെ പറ്റി ഒക്കെ ഇവൻ വരുമ്പോൾ പറയാറുണ്ട്. മോൾ ഇപ്പോൾ എന്ത് ചെയ്യുകയാണ്.
സീത: ഡിഗ്രി അവസാന വർഷമാണ് അമ്മുമ്മെ.
അമ്മൂമ്മ: ഇവൻ പറഞ്ഞു, മോള് ആ നേരത്ത് വന്നില്ലായിരുന്നെങ്കിൽ എൻറെ മോന് എന്തെങ്കിലും പറ്റിയാൽ അറിയുമായിരുന്നോ.
സീത അടുക്കളയിൽ പോയി, കിളിയെ വിളിച്ചു കൊണ്ട് ഡൈനിംഗ് ടേബിളിൻ്റെ കസേരയിൽ ഇരുന്നു, രണ്ടുപേരും ചായ കുടിക്കാൻ തുടങ്ങി.
സീത: അണ്ണാ, നാളെ എപ്പോഴാണ് നമുക്ക് പോകേണ്ടത്?
ഞാൻ: വെളുപ്പിന് മൂന്ന് മണിക്ക് എങ്കിലും പോകണം.
കിളിയോട് സീത
സീത: ചേച്ചിയും, ഞങ്ങളുടെ കൂടെ വരില്ലേ?
അതിനെ ഉണ്ടക്കണ്ണി എന്നെ നോക്കുകയാണ് ചെയ്തത്. അമ്മുമ്മയ്ക്ക് ഇവരെ കണ്ടപ്പോൾ ഉള്ള സന്തോഷത്തിൽ ഒരുപാട് സംസാരിച്ചുകൊണ്ടിരുന്നു. വണ്ടിയിൽ നിന്നും എല്ലാവരും ഇറങ്ങിപ്പോന്നത് അല്ലാതെ ബാഗുകളും സാധനങ്ങളും ഒന്നും എടുത്തിട്ട് ഉണ്ടായിരുന്നില്ല. ഉണ്ടക്കണ്ണിയെ ഒന്നുകൂടി വട്ട് പിടിപ്പിക്കാൻ, സീതയെ കണ്ണുകൊണ്ട് ഞാൻ പുറത്തേക്ക് വിളിച്ചു. അപ്പോഴേക്കും സമയം ഇരുട്ടിയിട്ടുണ്ടായിരുന്നു. സീത പുറത്തേക്ക് വന്നു, കാറിൻറെ ഡോർ തുറന്നു. സാധനങ്ങൾ ഇറക്കുന്ന അതിനിടയിൽ
ഞാൻ: ഇപ്പോൾ മനസ്സിലായോ സർപ്രൈസ്. ഇത് പറഞ്ഞാൽ ആ ത്രില്ല് നഷ്ടപ്പെടില്ലെ, അതുകൊണ്ടാണ് പറയാതിരുന്നത്.
സീത: ഈ കക്ഷി ആണല്ലേ അന്ന് എന്നെ ചീത്ത പറഞ്ഞത്. എന്നിട്ട് ഒരു വാക്ക് അണ്ണൻ എന്നോട്

💬 Comments

View all comments