Chapter Title : എൻ്റെ കിളിക്കൂട് 15 [Dasan]
പറഞ്ഞില്ലല്ലോ.
ഞാൻ: അതൊക്കെ ഒരു വലിയ കഥയാണ്. അവിടെ ചെന്നിട്ട് സൗകര്യംപോലെ ഞാൻ പറഞ്ഞു തരാം. ആ സാധനത്തിനെ ഇടക്കിടക്ക് നമുക്ക് വട്ടു പിടിപ്പിക്കണം. അതുകണ്ടൊ, പെട്ടെന്ന് നോക്കരുത്. നമ്മളെ നിരീക്ഷിക്കാൻ അടുക്കളയുടെ വാതിൽ ഇനി അവിടെ വന്നു നിൽക്കുന്നത് കണ്ടൊ?
സീത ഭാഗം എടുത്ത് തിരിഞ്ഞു പോകുന്നതിനിടയിൽ കിളിയെ കണ്ടു. ബാഗുകൾ ഒക്കെ എൻറെ പുറകിൽ വയ്ക്കാൻ ഞാൻ പറഞ്ഞു. ഉടനെ കിളി വന്ന് സീതയെ വിളിച്ചുകൊണ്ടുപോയി. കുറച്ചുകഴിഞ്ഞപ്പോൾ സീത അവരുടെ ബാഗുമെടുത്ത് അമ്മാവൻ്റെ ബെഡ്റൂമിലേക്ക് പോയി. അവിടെ ഈ കുട്ടിത്തേവാങ്ക് കിടക്കുന്നതുകൊണ്ടാണ് ഞാനാ ബാഗുകൾ ഒക്കെ എടുത്ത് മുറിയിലേക്ക് വച്ചത്. ഇനി ഇവരെ അവിടെ കൊണ്ട് ചെന്ന് കിടത്തിയാൽ, ഒരു വിഷമമുണ്ടാവേണ്ടല്ലോ എന്ന് കരുതി. 8:30 ആയപ്പോൾ ഭക്ഷണം കഴിച്ച് എല്ലാവരും നേരത്തെ കിടന്നാൽ വെളുപ്പിന് എഴുന്നേറ്റ് പോകാം. അതുകൊണ്ട് എല്ലാവരും ഭക്ഷണം കഴിച്ചു. കിടക്കാൻ നേരം അമ്മാവൻറെ മുറിയിലെ കട്ടിൽ ഫാമിലി കോട്ട് ആയിരുന്നതിനാൽ, അവരോട് മൂന്നു 'പേരോടും അവിടെ കിടക്കാൻ പറഞ്ഞു. അവർ ആ മുറിയിൽ കയറി വാതിലടച്ചു. ഇനി ആ കുട്ടിത്തേവാങ്കിന് ഒറ്റക്ക് എങ്ങാനും കിടക്കണം എന്ന് തോന്നിയാലോ എന്ന് കരുതി. അമ്മുമ്മയോട്
ഞാൻ: ഞാനിവിടെ സെറ്റിയിൽ കിടക്കുവാ, ആ മുറിയിൽ കയറി ആർക്കെങ്കിലും കിടക്കാം.
അമ്മുമ്മ: മോളെ നിനക്ക് ഒറ്റക്ക് അവിടെ കിടക്കണോ?
മിണ്ടാട്ടമില്ല. ഇവിടെ എന്താണ് ഊമയാണോ. ഇന്നിവിടെ വന്നിട്ട് ഒരു ശബ്ദം പോലും കേട്ടിട്ടില്ല. വരട്ടെ പോകുന്നതിനുമുമ്പ് ഞാൻ ഒന്ന് കൊടുക്കും. അഹങ്കാരം കൂടുതലാണ്. അന്ന് അവന് കൊടുത്തതിൻ്റെ ബാക്കി ഇവൾക്ക് കൊടുക്കണം. നാളെ കൂടി
💬 Comments
View all comments