Chapter Title : എൻ്റെ കിളിക്കൂട് 15 [Dasan]
മതി, ഞാനില്ല.
ഞാൻ: എങ്ങനെ സീതേ ? എപ്പോൾ എത്തും.
സീത: പറഞ്ഞാൽ മതി ഞാൻ അപ്പോൾ എത്തും. എന്നെ കോളേജിൽ ഗേറ്റിനടുത്ത് നിർത്തിയതുപോലെ ഞാൻ നിർത്തില്ല.
ഞാൻ: എൻറെ പൊന്നോ. പണ്ട് എങ്ങാണ്ടൊ എന്തോ ചെയ്തെന്നും പറഞ്ഞു, ഇപ്പോഴും അതും പൊക്കി പിടിച്ചു നിൽക്കുകയാണ്.
സീത: കൊള്ളാം. ആറുമണിക്ക് ശേഷം ആ ഭാഗത്ത് ഒരു കുഞ്ഞിനു കാണില്ല. ഇത്തിരി കൂടി താമസിച്ചിരുന്ന എങ്കിൽ. എന്നെ എവിടെ പോയി തപ്പും ആയിരുന്നു.
ഞാൻ: എൻറെ തെറ്റ് ഞാൻ സമ്മതിക്കുന്നു. പിന്നെ നാളത്തെ കേസ് പറയാം 11 മണിക്ക് ഓഫീസിനടുത്ത് വന്നാൽമതി.
എല്ലാം പറഞ്ഞ് ഒക്കെ ആക്കി റൂമിലേക്ക് വന്നു.
രാവിലെ സുധിയെ വിളിച്ച് വണ്ടിയുടെ കാര്യം പറയാമല്ലോ എന്ന് കരുതി ഫോണെടുത്തു നോക്കുമ്പോൾ രാത്രിയിലെ അഞ്ച് മിസ്കോൾ കാണുന്നു. ഇതാരപ്പാ രാത്രി 5 മിസ്കോൾ അടിച്ചത്. ഓപ്പൺ ചെയ്തപ്പോൾ അതേ കോൾ. വണ്ടിയുടെ തിരക്കുമായി നടന്നതുകൊണ്ട് അമ്മുമ്മയെ വിളിച്ച് പറയാൻ പറ്റിയില്ല. വിളിച്ചാലും അമ്മൂമ്മയ്ക്ക് എടുക്കാൻ അറിയില്ലല്ലോ. ആ പിള്ളേർ കളിച്ചുകളിച്ച് പല പോലീസ് സ്റ്റേഷനിലേക്ക് വിളിക്കാതെ ഇരുന്നാൽ ഭാഗ്യം, എൻറെ പേരിലുള്ള കണക്ഷനാണ്. ഞാൻ ഒരു മണ്ടത്തരം കാണിച്ചു. അന്നാ ഫോണിൽ നിന്നും സിം ഊരി മാറിയാൽ മതിയായിരുന്നു. ഞാൻ കരുതിയത് അമ്മൂമ്മയ്ക്ക് ഇതൊന്നും അറിയില്ലല്ലോ. ഫോൺ ചാർജ് ഇല്ലാതെ ഇരിക്കുകയും ആണ്. ഇത് ഇപ്പോൾ എന്ത് ചെയ്യും, വണ്ടി മേടിക്കുക ആണെങ്കിൽ ചേട്ടനെയും ഫാമിലിയേയും കൂട്ടി വീടു വരെ പോകാം. സുധിയുടെ വീട്ടിൽ ലക്ഷ്മിയുടെ കാര്യം അവതരിപ്പിക്കാൻ ചേട്ടനെയും കൂട്ടി പോണം. ഏതായാലും ഈ
💬 Comments
View all comments