0%

Chapter Title : എൻ്റെ കിളിക്കൂട് 15 [Dasan]

Author : Dasan Read All Parts 743

വെള്ളിയാഴ്ച ലീവ് എടുത്തു പോകാം. ഇന്നിപ്പോൾ ബുധൻ, നാളെ കഴിഞ്ഞ് പോകാം. ഗുരുവായൂരും തൃപ്രയാറും കൂടൽമാണിക്യ ക്ഷേത്രത്തിലും അവരെ കൊണ്ടുപോകാം. അപ്പോൾ ആ ഫോൺ എടുത്ത് ഇങ്ങോട്ട് കൊണ്ടുവരാം. സാധാരണ സമയത്ത് തന്നെ ഓഫീസിൽ പോയി, രാവിലെ ഉള്ള കുറച്ചു പണികളൊക്കെ ഒതുക്കി. രവി ചേട്ടനെ പറഞ്ഞ് എല്ലാം ഏർപ്പാടാക്കി. ഉച്ചക്ക് തിരിച്ചു വരാം എന്ന് പറഞ്ഞ് ഞാനിറങ്ങി. ബാങ്കിൽ പോയി പൈസയും എടുത്ത് ഓഫീസിന് മുമ്പിൽ നിൽക്കുമ്പോൾ സീത എത്തി. ഞങ്ങൾ ഒരു ഓട്ടോ പിടിച്ച് അയാളുടെ വീട്ടിലെത്തി. അയാൾ പറഞ്ഞ പൈസ കൊടുത്തു,താക്കോലും വണ്ടിയുടെ ബുക്കും പേപ്പറും എന്നെ ഏൽപ്പിച്ചു. ബാക്കി കാര്യങ്ങൾ അടുത്തദിവസം അയാൾ വിളിക്കാമെന്നും എന്നിട്ട് ഒരുമിച്ചു പോയി ബാങ്കിൽ ലോൺൻറെ പേപ്പറുകൾ ശരിയാക്കാമെന്ന് വ്യവസ്ഥയിൽ വണ്ടിയുമായി ഞങ്ങൾ പോന്നു. വണ്ടി സീതക്ക് ഇഷ്ടപ്പെട്ടു. സീതയെ വീട്ടിലാക്കി ഭക്ഷണവും കഴിച്ച് ഞാൻ ഓഫീസിലേക്ക് തിരിച്ചുപോന്നു. ഓഫീസിലിരിക്കുമ്പോൾ രാവിലെ സുധിയെ വിളിക്കാനിരുന്നത് ഓർത്തു. അതിനിടയിൽ പല കാര്യങ്ങളും ചിന്തിച്ചതുകൊണ്ട് ഇത് മറന്നുപോയിരുന്നു. സുധിയെ വിളിച്ച് വണ്ടിയെടുത്ത കാര്യം പറഞ്ഞു. അപ്പോൾ അവൻ പറഞ്ഞു "ഞാൻ നിന്നെ കാണാൻ വരാൻ ഇരിക്കുകയായിരുന്നു. ഇന്നു വൈകിട്ട് ഒന്നു കാണണം. അപ്പോൾ വണ്ടിയും കാണാമല്ലോ വൈകിട്ട് 5:30 ന് മ്യൂസിയത്തിൽ വച്ച് കാണാം"
വൈകിട്ട് 5:30 ആയപ്പോൾ ഞാൻ മ്യൂസിയത്തിൽ എത്തി. ഫോൺ വിളിച്ചപ്പോൾ അവൻ എത്തിയിട്ടുണ്ട് ഇവിടെ ഒരു ബെഞ്ചിൽ ഇരിപ്പുണ്ട് എന്ന് പറഞ്ഞു. ഞാൻ, അവൻ പറഞ്ഞ ബെഞ്ചിനടുത്ത് ചെന്നു. അവൻ അടുത്ത് തന്നെ ഞാനും ഇരുന്നു.
സുധി: ഞാൻ പറയാൻ പോകുന്ന കാര്യം,

💬 Comments

View all comments