Chapter Title : എൻ്റെ കിളിക്കൂട് 15 [Dasan]
നീ ക്ഷമയോടെ കേൾക്കണം.
ഞാൻ അവനെ നോക്കി. ഇവനെന്താണ് പറഞ്ഞു വരുന്നത്, ക്ഷമയോടെ കേൾക്കാൻ.
സുധി: നീ ഞാൻ പറയുന്നതു മുഴുവൻ കേട്ടിട്ടേ എഴുന്നേറ്റു പോകാവൂ. അത് നീ വാക്കു തരണം.
ഞാൻ: എന്താടാ ഇത്. നീ വലിയ തത്വജ്ഞാനിയായ പോലെ സംസാരിക്കുന്നു. ഒന്നു വളച്ചു കെട്ടാതെ കാര്യം പറഞ്ഞിട്ട് പോകാൻ നോക്കാം. ഞാൻ ശിവൻ ചേട്ടൻ വിളിച്ചു പറയട്ടെ, വൈകിട്ട് പാഴ്സൽ വാങ്ങി സുധിയെ കൂട്ടി വരാം എന്ന്.
സുധി: അതൊക്കെ പറയാം. നീ ഞാൻ പറഞ്ഞതിന് സമാധാനം പറഞ്ഞില്ല. നീ എനിക്ക് വാക്ക് തരണം ഞാൻ പറയുന്നതു മുഴുവൻ കേട്ടിട്ട് പോകുവെന്ന്.
വേറെ മാർഗങ്ങളൊന്നും ഇല്ലാത്തതിനാൽ ഞാൻ വാക്ക് കൊടുത്തു.
സുധി: ഞാൻ കഴിഞ്ഞ ആഴ്ച മുമ്പുള്ള ആഴ്ച ലീവെടുത്ത് വീട്ടിൽ പോയിരുന്നു, അച്ഛന് നല്ല സുഖമില്ല എന്ന് പറഞ്ഞതുകൊണ്ട്. ഒരാഴ്ച വീട്ടിലുണ്ടായിരുന്നു. വെള്ളിയാഴ്ച ആയപ്പോൾ ഓഫീസിൽ നിന്നും വിളി വന്നു. തിങ്കളാഴ്ച കാസർഗോഡ് പോകണം എന്നും, മന്ത്രിയുടെ സെമിനാർ ഉണ്ട് രണ്ടു ദിവസത്തെ പ്രോഗ്രാമാണ്. അതുകഴിഞ്ഞ് ഈ ആഴ്ച, തിങ്കളാഴ്ച ഓഫീസിൽ എത്തിയാൽ മതിയെന്നും, അതുവരെ ഓൺ ഡ്യൂട്ടി എഴുതി കൊള്ളാം എന്നും ഓഫീസർ പറഞ്ഞു. അതുകൊണ്ട് കാസർഗോഡ് പോയി ഞാൻ തിങ്കളാഴ്ചയാണ് എത്തിയത്. പറയാൻ വന്നത് ഞാൻ വീട്ടിൽ ഉണ്ടായിരുന്നു ആഴ്ചയിൽ ടൗണിൽ പോകാറുണ്ട്. അങ്ങനെയിരിക്കെ ഒരു ദിവസം ടൗണിൽ വച്ച് കിളിയെ കണ്ടിരുന്നു.
ഇത് പറഞ്ഞതോടെ ഞാൻ എഴുന്നേറ്റു. അവൻ എൻറെ കയ്യിൽ കയറി പിടിച്ചു.
ഞാൻ: ഞാൻ അതൊക്കെ മറക്കാൻ ശ്രമിക്കുകയാണ്, നീ എന്നെ ഓർമ്മിപ്പിക്കരുത്.
സുധി: നീ
💬 Comments
View all comments