0%

Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]

Author : Dasan Read All Parts 1K

കൂടെ നിന്നെപ്പോലെ നടക്കുന്നവനല്ല ഞാൻ.
ഞാൻ എൻറെ പോക്കറ്റിൽ നിന്നും പേഴ്സ് എടുത്തു തുറന്ന് കിളിക്ക് വിരലിൽ അണിയിച്ചു കൊടുത്ത മോതിരം എടുത്തു കാണിച്ചു.
ഞാൻ: ഇത് കണ്ടോ, ഇത് എൻറെ ഹൃദയമാണ്. അതാണ് നിനക്ക് അന്ന് ഞാൻ തന്നിട്ട് പോയത്. അത് നീ അമ്മുമ്മയുടെ കയ്യിൽ ഊരി കൊടുത്തപ്പോൾ നിൻറെ ഹൃദയത്തിൽ ഞാൻ കൊരുത്ത ഹൃദയം പറിച്ചു കൊടുക്കുകയാണ് ചെയ്തത്. അതിപ്പോഴും ഞാൻ എൻറെ കയ്യിൽ സൂക്ഷിച്ചിട്ടുണ്ട്, ആർക്കും കൊടുത്തിട്ടില്ല. നിനക്ക് ഒന്നും പറയാനില്ലേ? ഇങ്ങനെ മിണ്ടാതെ ഇരിക്കുന്നത് കൊണ്ട് ഞാൻ എന്താണ് കരുതേണ്ടത്. ഞാൻ ഇന്ന് ഉച്ച കഴിഞ്ഞു പോകും. നിനക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഇപ്പോൾ പറയാം.
മിണ്ടുന്നില്ല, നിർജീവമായി ഒരേ നിൽപ്പ്. ഞാൻ തിരിച്ചു നടന്നു ഹാളിലെ ഗ്രൂപ്പിൽ നോക്കിയപ്പോൾ 10:30. എൻറെ മുറിയിൽ കട്ടിലിൽ കണ്ണടച്ചു കിടന്നു. ചെറിയൊരു മയക്കത്തിലേക്ക് പോകുമ്പോൾ എൻറെ കാൽപാദത്തിൽ എന്തോ ഇഴയുന്നത് പോലെ തോന്നി. കണ്ണുതുറന്നു നോക്കുമ്പോൾ കാൽക്കൽ ഇരുന്നു കരയുന്നു. കണ്ണുനീർ പാദത്തിൽ വീണു ഒഴുകിയത് ആണ് എന്തോ ഇഴയുന്നത് പോലെ തോന്നിയത്.
ഞാൻ: ഒന്നും പറയാനില്ലേ?
പൊട്ടി പൊട്ടി കരയാൻ തുടങ്ങി, ഞാൻ എഴുന്നേറ്റ് കിളിയെ എഴുന്നേൽപ്പിച്ചു.
ഞാൻ: ഞാൻ എൻറെ വിഷമം കൊണ്ട് പറഞ്ഞതാണ്. എനിക്ക് ഇപ്പോൾ വിഷമം ഒന്നുമില്ല, ആരെ വേണമെങ്കിലും വിവാഹം കഴിക്കാം........ അവനെ വേണമെങ്കിലും കഴിക്കാം........ എനിക്ക് ഒരു വിരോധവുമില്ല. കരച്ചിൽ നിർത്തി പോകാൻ നോക്ക്.
കിളി: എന്നോട് ക്ഷമിക്കണം, ഞാൻ അങ്ങനെയൊന്നും ചെയ്യാൻ പാടില്ലാത്തതായിരുന്നു. എന്നെ ദിവസവും നാലും അഞ്ചും തവണ വിളിക്കുന്ന ഒരാൾ..... പെട്ടെന്ന്

💬 Comments

View all comments