0%

Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]

Author : Dasan Read All Parts 1K

എന്ന് അറിയാതെ അന്താളിച്ചു നിൽപ്പുണ്ട്. ഞങ്ങൾ ഹോട്ടലിൽ നിന്നും വാങ്ങിയ പാഴ്സൽ അമ്മയ്ക്ക് കൊടുത്തു സീത. ചേട്ടനോട് കുറച്ചുനേരം കിടക്കാൻ പറഞ്ഞു ഞാൻ ഡ്രസ്സ് ഒക്കെ മാറി, ഗേറ്റ് തുറന്ന് പുറത്തേക്കിറങ്ങിയപ്പോൾ സീത പുറകെ വന്നു. സീത വന്നത് ഞാൻ പറയാം എന്നു പറഞ്ഞ് കാര്യങ്ങൾ കേൾക്കാനാണ്. ഞങ്ങൾ രണ്ടുപേരും കുറച്ചു ദൂരം നടന്നു. ഇതുവരെ സംഭവിച്ച എല്ലാ കാര്യങ്ങളും ഞാൻ സീതയോട് പറഞ്ഞു. ഒരു കാര്യം ഒഴിച്ച്, അന്ന് ആ രാത്രി നടന്ന സംഭവമൊഴിച്ച് മറ്റെല്ലാം പറഞ്ഞു.
ഞാൻ: അന്ന് കോളേജ് ഗേറ്റിൽ കാത്തു നിൽക്കാൻ പറഞ്ഞു ഞാൻ വരാൻ വൈകിയത് ഓർക്കുന്നില്ലെ? അത് അവളെന്നോട് ചെയ്ത അവഹേളനം സഹിക്കവയ്യാതെ മറന്നു പോയതാണ്.
ഇതൊക്കെ കേട്ടപ്പോൾ
സീത: മതി അണ്ണാ, ആ ചേച്ചി തെറ്റ് മനസ്സിലാക്കി തിരിച്ചു വന്നില്ലേ.
ഞാൻ: അതിന് ഒരു കൊമ്പ് കൂടുതലാണ്. അതൊടിച്ചു മൂക്കിൽ കയറിട്ടിട്ടേ ഞാൻ അടങ്ങൂ. അതിന് ഇന്ന് ഒരു ദിവസം കൂടി കഴിയണം. നാളെ ഞാൻ പറഞ്ഞതുപോലെ ചെയ്യുക.
സീത: എന്നാലും അത്രയ്ക്ക് വേണോ അണ്ണാ?
ഞാൻ: ഞാൻ അതിന് ഒന്നും ചെയ്യുന്നില്ല. ചെറിയൊരു ഡോസ്, അതു കൊടുത്തില്ലെങ്കിൽ ശരിയാവില്ല. എല്ലാം ഞാൻ പറഞ്ഞതല്ലേ, ആരും കാണാതെ ഒരുപാട് ദ്രോഹങ്ങൾ എനിക്ക് ചെയ്തിട്ടുണ്ട്. പക്ഷേ ആരുടെ തെറ്റ് ആയാലും പ്രശ്നം പറഞ്ഞു തീർക്കാൻ വേണ്ടി അവരുടെ വല്യച്ഛൻറെ മകളുടെ കല്യാണ വീട്ടിൽ ചെന്നപ്പോൾ, അത്രയും പേരുടെ മുമ്പിൽ വെച്ച് ഞാൻ എന്താണ് പറയുന്നത് എന്ന് കേൾക്കാൻ പോലും നിൽക്കാതെ എന്നെ അധിക്ഷേപിച്ചു. അതു പോരാതെ പരീക്ഷ എഴുതുന്ന

💬 Comments

View all comments