Chapter Title : എൻ്റെ കിളിക്കൂട് 17 [Dasan]
വിഷമിക്കേണ്ട, അടുത്ത ആഴ്ച ഞാൻ വരുന്നുണ്ട്. എൻറെ വീട്ടിൽ കാര്യം അവതരിപ്പിക്കണം, അവർ എതിർക്കും ആയിരിക്കും. ആരൊക്കെ എതിർത്താലും അധികം താമസിയാതെ നീ എൻറെ സ്വന്തം ആകും. അതുകൊണ്ട് മനസ്സ് വിഷമിച്ചിരിക്കണ്ട.
കിളി: എനിക്ക് ഓർത്തിട്ടു പേടിയാവുന്നു.
ഞാൻ: എന്തിനു പേടിക്കുന്നു, ഞാനില്ലേ കൂടെ. ഒന്നുകൊണ്ടും പേടിക്കേണ്ട. ഞാൻ രാത്രിയിൽ വിളിക്കാം.
കിളി: രാത്രിയിൽ എങ്ങനെയെന്നറിയില്ല. ചിലപ്പോൾ വല്യമ്മയുടെ കൂടെ കിടക്കേണ്ടിവരും ആയിരിക്കും.
ഞാൻ: എന്തുതന്നെയായാലും മോള് വിഷമിക്കരുത്. ഞാൻ രാത്രിയിൽ വിളിച്ചു നോക്കാം.
എനിക്ക് ഉള്ളിൽ ചെറിയൊരു പേടിയുണ്ടെങ്കിലും കിളിയെ സമാധാനിപ്പിക്കാൻ ധൈര്യം സംഭരിച്ചു. ഇനി എത്രയും വേഗം കാര്യങ്ങൾ സ്പീഡ് ആക്കണം. കാര്യങ്ങളെല്ലാം നമ്മുടെ വഴിയിലൂടെ വരുമെന്ന് പ്രതീക്ഷിക്കാം എങ്കിലും മനസ്സ് ചഞ്ചലമായിരുന്നു. രാത്രിയിൽ ചേട്ടൻറെ വീട്ടിൽ ഭക്ഷണത്തിനു പോയെങ്കിലും എന്തൊക്കെയോ കഴിച്ചു എന്ന് വരുത്തി എഴുന്നേൽക്കുന്നത് സീത ശ്രദ്ധിച്ചിരുന്നു.
ഞാൻ റൂമിലേക്ക് പോകാൻ എഴുന്നേറ്റപ്പോൾ, സീത എൻറെ പുറകെ വന്നു.
സീത: എന്താണ് അണ്ണ? അണ്ണനെ എന്തോ പറ്റിയിട്ടുണ്ട് എന്താണ്?
ഞാൻ കിളി പറഞ്ഞ കാര്യങ്ങളൊക്കെ സീതയോട് പറഞ്ഞു.
സീത: ഇനിയിപ്പോൾ കാര്യങ്ങൾ എളുപ്പമായല്ലോ?
ഞാൻ: എന്നാലും എൻറെ മനസിൽ ചെറിയൊരു ഭയം?
സീത: എന്തിന്?
ഞാൻ: ഇതൊക്കെ കിളിയുടെ വീട്ടുകാർ അറിഞ്ഞാൽ, എനിക്കൊരിക്കലും പിന്നെ അവളെ കാണാൻ കഴിയില്ല. അവളുടെ വീട്ടിൽ ഞാൻ ചെന്നാൽ അവരെല്ലാം അവിടെ വിഷയം ഉണ്ടാക്കും.
സീത: അണ്ണൻ എന്തിനു ഭയപ്പെടണം. അവർ ഇങ്ങോട്ട് വന്നാൽ ചെറിയൊരു അഭ്യാസം ഒക്കെ അണ്ണന് അറിയില്ലേ?
ഞാൻ: തമാശകളയൂ ചീതമ്മെ, അതൊക്കെ പിന്നീട് അല്ലേ?
സീത: അണ്ണൻറെ കൂടെ ഞാനുണ്ട്.
💬 Comments
View all comments