0%

Chapter Title : എൻ്റെ കിളിക്കൂട് 17 [Dasan]

Author : Dasan Read All Parts 634

എൻറെ ചേച്ചിയെ ഇവിടെയെത്തിക്കുന്ന കാര്യത്തിന് അണ്ണൻറെ കൂടെ എപ്പോഴും ഞാൻ ഉണ്ടാവും. ഭയപ്പെടാതെ അടുത്തപടി എന്താണെന്ന് നോക്കുക.

സീതയോട് യാത്ര പറഞ്ഞു ഞാൻ റൂമിലേക്ക് പോയി. കിളി വിളിച്ചിട്ട് കിട്ടിയില്ല. നാലഞ്ചു തവണ വിളിച്ചു നോക്കി. കാര്യങ്ങൾ കൈ വിട്ടു പോയിരിക്കുന്നു.

രാവിലെ ചായയുമായി സീത വന്നപ്പോൾ വിവരങ്ങൾ തിരക്കി. രാത്രിയിൽ വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞു. സീതയും രാത്രിയിൽ വിളിച്ചു നോക്കിയിരുന്നു. ഇനി എന്ത് ചെയ്യും എന്നുള്ള ആലോചനയിലായി ഞാൻ. വെള്ളിയാഴ്ച വരെ എങ്ങനെയെങ്കിലും തട്ടിമുട്ടി എത്തിക്കുക. ദിവസവും വിളിച്ചു നോക്കുമായിരുന്നു. ഒന്ന് രണ്ടു ദിവസം വരെ റിംഗ് ചെയ്തതിനുശേഷം ഫോൺ സ്വിച്ച് ഓഫ് ആയി.

സീതക്കും ആകെ ടെൻഷനായി, എന്നോട് എത്രയും വേഗം നാട്ടിലേക്ക് പുറപ്പെടാൻ പറഞ്ഞു. ഞാൻ ഓഫീസിൽ ലീവിനായി ചോദിച്ചപ്പോൾ, ജോലി കൂടുതൽ ഉണ്ട് അതുകൊണ്ട് ലീവ് ഇപ്പോൾ തരാൻ പറ്റില്ല എന്ന് പറഞ്ഞു. എങ്ങനെയൊക്കെയോ വെള്ളിയാഴ്ച വരെ കഴിച്ചുകൂട്ടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഞാൻ വീട്ടിലേക്ക് പുറപ്പെട്ടു. ഏകദേശം 7 മണിയോടെ ഞാൻ വീടെത്തി. ഗേറ്റ് തുറന്ന് വണ്ടി അകത്തിട്ടു.

പുറത്തും അകത്തും ലൈറ്റ് ഉണ്ട് വാതിൽക്കൽ രണ്ടുമൂന്നു ജോഡി ചെരുപ്പുകൾ കിടക്കുന്നു. ഞാൻ പ്രതീക്ഷിച്ചത് വീടുപൂട്ടി അമ്മൂമ്മ ചിറ്റയുടെ വീട്ടിൽ ആയിരിക്കും എന്നാണ്. ഇത് ആരുടെ ചെരിപ്പാണ്. ഞാൻ കോളിംഗ് ബെല്ലടിച്ചു, ചിറ്റയാണ് വന്ന് വാതിൽ തുറന്നത്. മുഖം ഒക്കെ വല്ലാതെ കയറ്റി പിടിച്ചിരിക്കുന്നു. സാധാരണ അമ്മയെ അങ്ങോട്ട് വിളിച്ചുകൊണ്ടുപോവുക ആണല്ലോ പതിവ്, ഇതെന്തുപറ്റി ഇങ്ങോട്ട്.

ഞാൻ ബാഗൊക്കെ എൻറെ മുറിയിൽ കൊണ്ട് വച്ചു. അമ്മയെ നോക്കിയിട്ട് അവിടെയെങ്ങും കണ്ടില്ല.

💬 Comments

View all comments