0%

Chapter Title : എൻ്റെ കിളിക്കൂട് 17 [Dasan]

Author : Dasan Read All Parts 635

അമ്മാവൻറെ ബെഡ്റൂം ചാരി ഇട്ടിട്ടുണ്ട്. ചിറ്റ എന്നോട് ഒന്നും മിണ്ടുന്നില്ല, അമ്മൂമ്മ മുറിയിൽ നിന്നും ഇറങ്ങി വന്നു. എന്നെ കണ്ടെങ്കിലും ഗൗനിക്കാതെ അടുക്കളയിലേക്ക് പോയി, പുറകെ ചിറ്റയും. വിഷയം വഷളായിട്ടുണ്ട്. ഇത് പറയുന്നത് കേട്ടു കുഞ്ഞച്ചൻ വരുമ്പോൾ ചിറ്റ പോകും. അവിടെ പിള്ളേര് മാത്രമല്ലേ ഉള്ളൂ. എന്നിപ്പോൾ ഹോസ്പിറ്റലിൽ നിന്ന് വന്നത് കൊണ്ടാണ് ഞാൻ ഇവിടെ വന്നത്. ഹോസ്പിറ്റലിലൊ? ആര് ഹോസ്പിറ്റലിൽ കിടന്നു. അടുക്കളയിൽ ചെന്ന് പുറത്തെ ലൈറ്റിട്ട് വിശാലമായി ഒന്നു കുളിക്കാം എന്നു കരുതി പുറത്തെ ബാത്റൂമിലേക്ക് കയറി. കുളികഴിഞ്ഞ് ഞാൻ അകത്തേക്ക് കയറുമ്പോൾ കുഞ്ഞച്ചൻ വന്നിട്ടുണ്ട്. സ്വാഭാവികമായ ഒരു ചോദ്യം കുഞ്ഞച്ഛൻ ചോദിച്ചു.

കുഞ്ഞച്ഛൻ: അജയൻ എപ്പോൾ വന്നു?
ഞാൻ: ഇപ്പോൾ വന്നതേയുള്ളൂ.
പിന്നെ ഒന്നും ചോദിച്ചില്ല പറഞ്ഞുമില്ല. കുറച്ചുകഴിഞ്ഞ് ചിറ്റ അമ്മാവൻ്റെ മുറിയിൽ കയറി, തിരിച്ചുപോന്നു അവർ പോയി. അമ്മാൻറെ ബെഡ്റൂമിൽ ലൈറ്റ് ഉണ്ട്. ഇതാരാണ് ഹോസ്പിറ്റലിൽ കിടന്നത്? ആരോട് ചോദിക്കാൻ അമ്മുമ്മയാണെങ്കിൽ മിണ്ടാതെ അടുക്കളയിൽ എന്തോ പണിയിലാണ്.

അമ്മാവൻറെ മുറിയിൽനിന്നും രണ്ടും പെണ്ണുങ്ങളുടെ സംസാരം കേൾക്കുന്നു ചെറിയ കരച്ചിലും. ഇതാരാണ് ഇവിടെ വന്നിരിക്കുന്നത്? അമ്മായിയും പിള്ളേരും ഇങ്ങോട്ട് പോന്നൊ? ആരോട് ചോദിക്കാൻ ഞാൻ എൻറെ മുറിയിലേക്ക് കയറി. നാളെ എൻറെ വീട്ടിൽ പോയി കിളിയുടെ കാര്യം സംസാരിക്കണം. അവർ ഒരു കാരണവശാലും ഇത് അംഗീകരിക്കില്ല. എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് അവരോട് പറഞ്ഞിട്ട് വേണം ചെയ്യാൻ അമ്മാവനോടും വിളിച്ച് സംസാരിക്കണം. ഇവരാരും ഇത് അംഗീകരിക്കില്ല.

കുറെ കഴിഞ്ഞപ്പോൾ അമ്മൂമ്മ വന്നു വാതിലിൽ മുട്ടി, ഭക്ഷണം എടുത്തു വച്ചിട്ടുണ്ട് എന്ന് പറഞ്ഞു. ഞാൻ പുറത്തിറങ്ങി,

💬 Comments

View all comments