0%

Chapter Title : എൻ്റെ കിളിക്കൂട് 18 [Dasan]

Author : Dasan Read All Parts 805

അമ്മൂമ്മയെ ചിറ്റയുടെ അടുത്ത് ആക്കണം, എന്നിട്ട് രാവിലെതന്നെ മടങ്ങുക. ഞാൻ എഴുന്നേറ്റു, കൊണ്ടുവാ പോകുവാനുള്ള എല്ലാ സാധനങ്ങളും ബാഗിലാക്കി. എൻറെ തായി ഒന്നും അവിടെ അവശേഷിപ്പിച്ചില്ല, എല്ലാം എടുത്തു. അപ്പോഴാണ് ഇന്നലെ അവൾക്ക് ഇടാൻ കൊടുത്ത് ഷർട്ടും മുണ്ടും ഓർമ്മയിൽ വന്നത്, പുറത്തേക്കിറങ്ങുമ്പോൾ അതും എടുത്തു വയ്ക്കണം. ഇതിനിടയിൽ സീത വിളിച്ചെങ്കിലും ഞാൻ അറ്റൻഡ് ചെയ്തില്ല, ആ പെൺ കൊച്ചിനോട് എന്തു പറയാൻ. എല്ലാം നേരിൽ കാണുമ്പോൾ പറയാം. അങ്ങനെ കിടന്ന് മയങ്ങിപ്പോയി. അമ്മുമ്മ വന്ന് വിളിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത്.
അമ്മൂമ്മ: എടാ മോനെ, ചോറ് എടുത്തു വച്ചിട്ടുണ്ട്.
എൻറെ നെഞ്ച് പുകയുകയാണ്, വിശപ്പില്ല പരവശം ആണ്
ഞാൻ: എനിക്ക് വിശപ്പില്ല, കുറച്ചു വെള്ളം തന്നാൽ മതി അമ്മുമ്മേ.
അമ്മുമ്മ: എടാ, അത്താഴ പട്ടിണി കിടക്കണ്ട. എഴുന്നേറ്റ് ഒരു പിടി ചോറെങ്കിലും തിന്നിട്ട് കിടക്ക്.
ഞാൻ അമ്മൂമ്മയെ വിഷമിപ്പിക്കേണ്ട എന്ന് കരുതി.
ഞാൻ: ഞാൻ വീട്ടിൽ നിന്നും പോരുമ്പോൾ, അമ്മ വയറുനിറച്ചു തന്നിട്ടുണ്ടായിരുന്നു. അതുകൊണ്ട് വെള്ളം മാത്രം മതിയമ്മുമ്മെ.
ആ വലിയ പാത്രത്തിൽ വെള്ളം എടുത്തൊ.
അമ്മുമ്മ വലിയ പാത്രത്തിൽ വെള്ളവുമായി വന്നു. അത് മേശമേൽ വെച്ച് അമ്മുമ്മ തിരിച്ചു പോയി. ഞാനോ അമ്മുമ്മയോ കഴിഞ്ഞ കാര്യത്തെക്കുറിച്ച് സംസാരിച്ചില്ല. അമ്മൂമ്മയുടെ മുഖത്തും ദുഃഖം നിഴലിച്ചിരുന്നു. കിടക്കുന്നതിനു മുമ്പ് മൂത്രമൊഴിക്കാൻ പുറത്തേക്ക് പോയെങ്കിലും, ആ മുറിയുടെ ഭാഗത്തേക്ക് നോക്കാൻ എൻറെ മനസ്സ് അനുവദിച്ചില്ല. അങ്ങോട്ടു നോക്കിയാൽ എനിക്ക് നിയന്ത്രിക്കാൻ പറ്റാതെ പൊട്ടിക്കരഞ്ഞു പോയാലോ എന്ന് കരുതിയാണ്. പുറത്തുപോയി മൂത്രമൊഴിച്ച് തിരിച്ചുവന്നു. വാതിലും അടച്ചു മുറിയിൽ കയറി കിടന്നു. രാത്രിയിൽ വീണ്ടും

💬 Comments

View all comments