0%

Chapter Title : എൻ്റെ കിളിക്കൂട് 18 [Dasan]

Author : Dasan Read All Parts 805

സീത വിളിച്ചു, ഞാൻ അറ്റൻഡ് ചെയ്തു. ഇവിടെ കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞുവെങ്കിലും എൻറെ ശബ്ദത്തിലെ ഇടർച്ച മനസ്സിലാക്കിയിട്ടൊ എന്തോ സീത കുത്തി കുത്തി ചോദിച്ചു. ഞാനപ്പോഴും കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു, അവസാനിപ്പിച്ച് ഫോൺ കട്ട് ചെയ്തു. രാത്രിയിൽ ഉറക്കം ശരിയാകുന്നുണ്ടായിരുന്നില്ല, ഇടക്കിടക്ക് ഞെട്ടിയെഴുന്നേൽക്കുമായിരുന്നു. അതുകൊണ്ട് വെളുപ്പിന് തന്നെ എഴുന്നേറ്റ് ബ്രഷ് ചെയ്ത് പ്രാഥമിക കാര്യങ്ങൾ നിർവഹിച്ച് പോകാനുള്ള തയ്യാറെടുപ്പിൽ എൻറെ ബാഗും സാധനങ്ങളും വണ്ടിയിൽ എടുത്തു വച്ചു. ഇനി അമ്മൂമ്മയെ ചിറ്റയുടെ വീട്ടിൽ കൊണ്ടു ചെന്ന് ആക്കണം. ഞാൻ ഒഴിച്ച് ബാക്കി എല്ലാവർക്കും സമാധാനമായി. അവൾ വരെ എത്ര സമാധാനത്തോടെ കൂടിയാണ് ഇവിടെ നിന്നും ഇറങ്ങിപ്പോയത്. ഞാനൊരു നെടുവീർപ്പിട്ടു. അമ്മുമ്മ അമ്മാവൻറെ ബെഡ്റൂമിൽ നിന്നും എഴുന്നേറ്റു വന്ന് അടുക്കളയിൽ കയറി കട്ടന് വെള്ളം വച്ചു. ഞാൻ അമ്മുമ്മയുടെ അടുത്തേക്ക് ചെന്നു.
ഞാൻ: ഇനി കട്ടൻ ഒന്നും വെക്കേണ്ട. രാവിലെ തന്നെ ചിറ്റയുടെ വീട്ടിലേക്ക് പോകാം, അവിടെ അമ്മൂമ്മയെ ആക്കിയിട്ട് വേണം എനിക്ക് തിരിച്ചു പോകാൻ.
അമ്മൂമ്മ: എടാ, നീ എന്നെ ആക്കിയിട്ടു വേണ്ട..... ഞാൻ ഇതിനുമുമ്പും തനിച്ചാണ് അങ്ങോട്ട് പോയിട്ടുള്ളത്. പിന്നെ നീ എന്നെ അവിടെ ആക്കിയിട്ട്, ആ മുറിയിൽ കിടക്കുന്നവളെ എന്ത് ചെയ്യും.
ഉടനെ ഞാൻ അടുക്കളയിൽ നിന്ന് ഇറങ്ങി ആ മുറിയുടെ വാതുക്കൽ എത്തി, വാതിൽചാരിയിട്ടിട്ടുണ്ട്. ഞാൻ അകത്തു ചെന്നു നോക്കുമ്പോൾ, ചുവരിനോട് അഭിമുഖമായി ചരിഞ്ഞാണ് കിടക്കുന്നത്. ഞാൻ പറഞ്ഞത് മുഴുവൻ കേട്ടിട്ടുണ്ട്, അതിൻറെ പ്രതിഫലം എന്ന നിലയിൽ തേങ്ങുന്ന പ്രതീതി ശരീരത്തിൽ കാണുന്നുണ്ട്. ഞാൻ ചെന്ന് കിടക്കുന്നതിന് അരികിലിരുന്ന് ചുമലിൽ തൊട്ടു, കൈ

💬 Comments

View all comments