Chapter Title : എൻ്റെ കിളിക്കൂട് 18 [Dasan]
ചെന്ന് തുറന്നു എന്നിട്ടും തഥൈവ,
ഞാൻ: എന്താണ് വേണ്ടത്? ജ്യൂസ് മതിയല്ലോ?
ആള് കയ്യും കെട്ടി നേരെ നോക്കിയിരുന്നു. ഞാൻ പോയി രണ്ട് മുസമ്പി ജ്യൂസ് പറഞ്ഞു. ഞാൻ കൊണ്ടുപോയി കൊടുത്താൽ കുടിക്കില്ല എന്നറിയാവുന്നതുകൊണ്ട് കടയിലെ പയ്യൻ വശം കൊടുത്തു വിട്ടു. തീരെ നിവർത്തി ഇല്ലാത്തതു കൊണ്ട് വാങ്ങി കുടിച്ചു. ക്യാഷും കൊടുത്ത് വണ്ടിയുടെ അടുത്ത് ചെന്ന് അവൾ ഇരുന്ന സൈഡിലെ ഡോർ അടച്ച് ഡ്രൈവർ സീറ്റിൽ കയറിയിരുന്നു വണ്ടിയെടുത്തു. കുറച്ചു നേരം കഴിഞ്ഞപ്പോൾ ആൾ ഉറക്കമായി, ഞാൻ വണ്ടി ഒതുക്കി ഇറങ്ങി അവളുടെ സീറ്റ് ബെൽറ്റിട്ടു സീറ്റ് ചരിച്ചിട്ടപ്പോൾ ഞെട്ടിയെഴുന്നേറ്റു എന്നെ നോക്കി. ഞാൻ വീണ്ടും എടുത്തു മുന്നോട്ട് പോയി, കുറച്ചു നേരം എഴുന്നേറ്റിരുന്നെങ്കിലും വീണ്ടും ഉറക്കത്തിലേക്ക്. പാവം. വിഷമിപ്പിക്കണ്ടായിരുന്നു, ഈ വിഷയത്തിൽ ഒരുപാട് ടെൻഷൻ അടിച്ചിട്ടുണ്ട്. ഇപ്പോൾ 1 മണി കഴിഞ്ഞു, സീതയോട് വൈകുന്നേരം എത്തുകയുള്ളു എന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ കൊല്ലം ആയി ഭക്ഷണം കഴിക്കാൻ ഏതെങ്കിലും നല്ല ഹോട്ടൽ നോക്കണം. നല്ല ഹോട്ടൽ നോക്കി വണ്ടി ഒതുക്കി, കിളിയെ തട്ടി വിളിച്ചു. നല്ല ബോധംകെട്ടുറങ്ങുകയായിരുന്നു, ഞെട്ടി എഴുന്നേറ്റ് ചുറ്റും നോക്കി.
ഞാൻ: വിശക്കുന്നില്ലെ വാ ഭക്ഷണം കഴിക്കാം.ഇത് നല്ല ഹോട്ടലാണ് ബാത്ത് റൂമിൽ പോവണ്ടെ? ഇറങ്ങ്.
ഞാൻ എൻ്റെയും കിളിയുടേയും സീറ്റ് ബെൽറ്റൂരി, ഞാനിറങ്ങി കിളിയുടെ ഡോറിനടുത്ത് ചെന്ന് തുറന്ന് സീറ്റ് നേരെയാക്കി.ഞാൻ റിസപ്ഷനടുത്ത് ചെന്ന് ബാത്ത് റൂം അന്വേഷിച്ചു, അയാൾ ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് കിട്ടിയേയും കൊണ്ട് പോയി. എല്ലാം കഴിഞ്ഞ് കിളി പുറത്തു വന്ന് ഫാമിലി റൂമിൽ കയറി.
ഞാൻ: എന്താണ്
💬 Comments
View all comments