Chapter Title : എൻ്റെ കിളിക്കൂട് 18 [Dasan]
കഴിക്കാൻ വേണ്ടത്?
ആളുടെ കലിപ്പ് മാറയിട്ടില്ല, മിണ്ടിയില്ല. വെയിറ്റർ വന്നപ്പോൾ ഒരു ചിക്കൻ ബിരിയാണിയും ഒരു ഫിഷ് കറി ഊണും പറഞ്ഞു.ഇത് കേട്ടപ്പോൾ എൻ്റെ മുഖത്തേക്ക് നോക്കി, ഞാൻ ചുണ്ട് കൂർപ്പിച്ച് 'ഉമ്മ' എന്ന് കാണിച്ചു. ആള് വലിയ ചൂടിലാണ്, തല വെട്ടിച്ചു കളഞ്ഞു. വെയിറ്റർ വന്നപ്പോൾ ബിരിയാണി കിളിയുടെ മുമ്പിൽ വെക്കാൻ പറഞ്ഞു. ആള് ഇതുവരെ ഇങ്ങിനെയൊരു യാത്ര ചെയ്യുകയൊ ഒന്നുമുണ്ടായിട്ടില്ലെന്ന് എനിക്കറിയാം. ഞങ്ങൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സമയം കക്ഷി എന്നെ ഇടക്കിടക്ക് നോക്കുന്നുണ്ട്.
ഞാൻ: എന്താണ് ഒരു ഐസ്ക്രീം കൂടി ആയാലൊ?
മിണ്ടാതിരിക്കുകയാണ്.
ഞാൻ: ഒന്നും മിണ്ടാതിരുന്നാൽ എങ്ങിനെ? പിണക്കമൊക്കെ മാറ്റു പെണ്ണേ.
വീണ്ടും തഥൈവ.
ഞാൻ: നമ്മൾ ഒരു യാത്ര പോവുകയല്ലെ ?ഇത്രയും നേരം എൻ്റെ പെണ്ണ് അടുത്ത് ഉണ്ടായിട്ടും, ഞാൻ ഒറ്റക്കിരുന്ന് ഡ്രൈവ് ചെയ്യുന്ന പോലെയാണ് തോന്നിയത്. ഇനിയും അങ്ങിനെ മതിയെങ്കിൽ വണ്ടിയിൽ കയറുമ്പോൾ ബാക്കിൽ കയറിക്കിടന്ന് ഉറങ്ങിക്കൊ, അതാണ് നല്ലത്.കാരണം ഉറങ്ങുന്ന ഒരാൾ അടുത്തിരുന്നാൽ ഓടിക്കുന്ന ആൾക്കും ഉറക്കം വരും.
ഞാൻ വെയിറ്ററെ വിളിച്ച് ഒരു ഐസ്ക്രീം കൂടി ഓർഡർ കൊടുത്തു.ഭക്ഷണം കഴിച്ച് വാഷ് ചെയ്തു വന്ന് ഇരുന്നപ്പോൾ ഐസ്ക്രീം വന്നു.അത് അയാൾ കൃത്യമായി കളിയുടെ മുമ്പിൽ വെച്ച് തിരിച്ചു പോയി. കിളി ഐസ്ക്രീമിൻ്റെ ടോപ് തുറന്നു, എന്നെ നോക്കി. സ്പൂണിൽ ഐസ്ക്രീം എടുത്ത് എൻ്റെ നേരെ നീട്ടി, അവളുടെ മുഖത്ത് നോക്കിയപ്പോൾ ഒരു കള്ളച്ചിരി. ഞാൻ ആ ഐസ്ക്രീം ചപ്പിയെടുത്തു, വീണ്ടും കോരി എൻറെ നേരെ നീട്ടി. ഞാൻ നുണയാൻ ചുണ്ടുമായ് ചെന്നപ്പോൾ, ചുണ്ടിൽ തേച്ചിട്ട് എഴുന്നേറ്റ്
💬 Comments
View all comments