Chapter Title : എൻ്റെ കിളിക്കൂട് 18 [Dasan]
വന്ന് ചുണ്ട് നുണഞ്ഞു. അപ്പോഴേക്കും വെയിറ്റർ ബില്ലുമായി വന്നു, ക്യാഷ് വെയിറ്ററെ എല്പിച്ച് ടിപ്പും കൊടുത്ത് ഞങ്ങളിറങ്ങി.
കിളി: ഇനി എത്ര സമയം എടുക്കും
ഞാൻ: ബ്ലോക്ക് കിട്ടിയില്ലയെങ്കിൽ 2 മണിക്കൂർ. എന്താണ് ബോർ അടിച്ചൊ?
കിളി: അതല്ല.വെറുതെ ചോദിച്ചെന്ന് മാത്രം.
യാത്രയിൽ കിളി ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു,അതു കൊണ്ട് ഡ്രൈവിംഗ് ബോറടിച്ചില്ല.തിരുവനന്തപുരത്ത് കയറിയപ്പോൾ
കിളി: സീതക്ക് ഒന്നും എടുത്തില്ലല്ലൊ? ഏതെങ്കിലും നല്ല ടെക്സ്റ്റൈൽസിൽ കയറി ചുരിദാർ എടുക്കാം.
ഞാൻ പോത്തീസിൻ്റ മുമ്പിൽ വണ്ടി പാർക്ക് ചെയ്ത് അകത്തേക്ക് കയറി. കിളി തന്നെ സെലക്ട് ചെയ്തു, അനാർക്കലി മോഡൽ നല്ല ഭംഗിയുണ്ട്.അടുത്ത് തന്നെയുള്ള ബേക്കറിയിൽ നിന്നും കുറച്ച് സീറ്റ്സും വാങ്ങി. ഞങ്ങൾ സീതയുടെ വീട്ടിലെത്തുമ്പോൾ നാലുമണി, സീത കിളിയെ കണ്ടപ്പോൾ ഓടിവന്നു കെട്ടിപ്പിടിച്ചു.
സീത: ചേച്ചി, ഈ അണ്ണൻ വല്ല പ്രശ്നവുമുണ്ടാക്കിയൊ?
കിളി എന്നെ നോക്കി
കിളി: ഞാൻ പറയട്ടെ?
അപ്പോഴേക്കും ചേട്ടനും ചേച്ചിയും ഇറങ്ങി വന്നു. ഞാനവരോട് സംസാരിച്ചു കൊണ്ട് അകത്തേക്ക് പോയി. അവർ രണ്ടുപേരും പുറത്തുനിന്ന് എന്തൊക്കെയോ പറയുന്നുണ്ട്, ഞാൻ താമസിക്കുന്ന സ്ഥലം ചൂണ്ടിക്കാണിച്ച് സീത എന്തോപറയുന്നു. കുറച്ചുകഴിഞ്ഞ് അവർ രണ്ടുപേരും അകത്തേക്ക് വന്നു.
സീത: എവിടെ വണ്ടിയുടെ താക്കോൽ സാധനങ്ങളൊക്കെ എടുത്തു റൂമിൽ വെക്കാം.
ഞാൻ വണ്ടിയുടെ താക്കോൽ സീത ഏൽപ്പിച്ചു. അവർ രണ്ടുപേരും ഇറങ്ങിപ്പോയി വണ്ടി തുറന്ന് സാധനങ്ങളൊക്കെ എടുത്തു ഒരു മുറിയിൽ കൊണ്ടുപോയി വെച്ചു. അവരുടെ വീടിൻറെ രൂപരേഖ ഞാൻ പറഞ്ഞിട്ടില്ല. മൂന്ന് ബെഡ്റൂമും ഹാളും അടുക്കളയും വർക് ഏരിയയും ചേർന്നതാണ് അവരുടെ വീട്. രണ്ട് ബെഡ്റൂം അറ്റാച്ഡാണ്. അകത്ത്
💬 Comments
View all comments