0%

Chapter Title : എൻ്റെ കിളിക്കൂട് 18 [Dasan]

Author : Dasan Read All Parts 811

അരികിൽ ശരീരത്തിൽ സ്പർശിക്കാതെ കിടന്നു, കുറച്ചു നേരം കഴിഞ്ഞിട്ടും അനക്കമൊന്നും കാണാതിരുന്നതിനാൽ കിളി തല ഉയർത്തി നോക്കി. ഞാൻ ഗൗനിക്കാതെ കിടന്നതിനാൽ പിണങ്ങി ചുവരിനോട് ചേർന്ന് കിടന്നു. ഞാനും വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല, ഞാൻ കട്ടിലിൻ്റെ ഈ അറ്റത്തേക്ക് നീങ്ങി തിരിഞ്ഞുകിടന്നു. ഒടുക്കം രണ്ടുപേരും തോറ്റ് ഒരേസമയം തിരിഞ്ഞു, അവളുടെ കയ്യിൻ്റെ മുറിവ് ഭേദമായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഞാൻ സൂക്ഷിച്ചാണ് അവളെ പുണർന്നത്, അവളെന്നെ വാരിപ്പുണർന്നപ്പോൾ കൈ എവിടെയോ തട്ടി സ് ..... അയ്യോ.... എന്ന് കരയാൻ ഭാവിച്ചെങ്കിലും പെട്ടെന്ന് നിർത്തി.
ഞാൻ: എന്തേ വേദനിച്ചോ?
കിളി: ഏയ് ഇല്ല.
ഞാൻ: നുണ പറയല്ലേടി. പിന്നെ എന്തിനാ കരയാൻ തുടങ്ങിയത്.
അതിനു മറുപടി പറയാതെ ചുണ്ടിലൊരു ചുംബനമാണ് തന്നത്. അതിനുശേഷം അവൾ നാണിച്ചു തിരിഞ്ഞുകിടന്നു. ഞാൻ പിറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ച് അവളുടെ പിൻകഴുത്തിൽ ഒരു ചുംബനം നൽകിയപ്പോൾ അവൾ പൂത്തുലഞ്ഞത് പോലെ ഒരു തോന്നൽ. ഞാൻ അവളെ വീണ്ടും തിരിച്ച് നേരെ കിടത്തി, മുഖം തിരിച്ചാണ് കിടന്നത്. ഈ പെണ്ണിന് കല്യാണമടുത്തപ്പോൾ നാണം കൂടി. നേരത്തെ അവൾ എൻറെ മാറിൽ നിന്ന് മാറില്ലായിരുന്നു, ഇപ്പോൾ നേരെ നോക്കാൻ പോലും നാണം. അവളുടെ മുഖം ഞാൻ തിരിച്ചു, കീഴ്ച്ചുണ്ട് കടിച്ചു കണ്ണടച്ച് കിടക്കുന്നു. അവളുടെ സ്വതന്ത്രമായിരുന്ന മേൽചുണ്ട് ചുണ്ടുകളാൽ കവർന്നു ചപ്പിയപ്പോൾ അവൾ എൻറെ കീഴ്ച്ചുണ്ട് പല്ലുകൾ കൊണ്ട് പതിയെ കടിച്ചു. അവളെന്നെ വലിച്ച് അവളുടെ മുകളിലേക്ക് കിടത്തി, ഞാൻ സൈഡിലേക്ക് കിടക്കാൻ ശ്രമിച്ചപ്പോൾ അവളിലേക്ക് കൂടുതൽ ഇറുകി പുണർന്നു.
ഞാൻ: എന്താടി പെണ്ണേ നിനക്ക് ഇത്ര നാണം?

💬 Comments

View all comments