Chapter Title : എൻ്റെ കിളിക്കൂട് 19 [Dasan]
കൂടുതൽ താല്പര്യം. വിശേഷങ്ങളൊക്കെ പറയുന്നതിനിടയിൽ അമ്മൂമ്മ നിർബന്ധിച്ച് കിളിയുടെ ചേട്ടൻ ആക്സിഡൻറ് ആയി കിടക്കുന്ന വീട്ടിൽ പോയതും കിളിയെ കണ്ടതും പറഞ്ഞു. കിളിയെ കണ്ട കാര്യം പറഞ്ഞതോടെ സീതയുടെ മുഖം മാറി. ഓരോന്നും എടുത്ത് ചോദിച്ചിരുന്ന സീത പെട്ടെന്ന് നിശബ്ദയായി. എന്നിട്ടും മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി അവിടെ ഇരുന്നു. എല്ലാം കഴിഞ്ഞപ്പോൾ റൂമിലേക്ക് പോയി. ഭക്ഷണം കഴിക്കുന്ന സമയത്ത് കണ്ടില്ല. ഞാൻ റൂമിലേക്ക് പോകാൻ ഇറങ്ങി, സാധാരണ ഞാൻ പോകുമ്പോൾ സിറ്റൗട്ടിൽ വന്നു നിൽക്കുന്നതാണ്, ഇന്ന് അതിനും വന്നില്ല. പിറ്റേന്ന് സാധാരണ രാവിലെ വരുന്ന ചായ കണ്ടില്ല. ഞാൻ ഓഫീസിൽ പോകാൻ റെഡിയായി ചേട്ടൻറെ വീട്ടിലേക്ക് വന്നു. ഡൈനിംഗ് ടേബിളിൽ ചെന്നിരുന്നു അപ്പോൾ ചേച്ചി ചായയും പുട്ടും കടലയും കൊണ്ടുവന്നു വെച്ചു.
ചേച്ചി: ഇന്ന് രാവിലെ ചായ കിട്ടിയില്ല അല്ലേ? ഇവിടെ ഒരാൾക്ക് തലവേദനയായിരുന്നു. എനിക്ക് അടുക്കളയിൽ നിന്നും ഇറങ്ങാനും സമയം കിട്ടിയില്ല.
ഞാൻ: അത് സാരമില്ല ചേച്ചി, സീത എങ്ങനെയുണ്ട് തലവേദന.
ചേച്ചി: അറിയില്ല, ഇന്ന് എഴുന്നേറ്റിട്ടില്ല.
ഉച്ചയ്ക്കത്തെ ക്കുള്ള ഭക്ഷണവും വാങ്ങി ഞാൻ ഓഫീസിലേക്ക് പോയി. എല്ലാ ദിവസത്തെയും പോലെ അന്നും നല്ല തിരക്കായിരുന്നു. അതുകൊണ്ട് സമയം പോകുന്നത് അറിയുന്നില്ല. രണ്ടുദിവസമായി രാവിലെ വന്നിരുന്ന ചായ സ്വാഹ. രണ്ടുമൂന്നു ദിവസം കഴിഞ്ഞ് ഒരു ദിവസം വൈകിട്ട് ചേട്ടൻറെ വീട്ടിൽ ചെന്നപ്പോൾ സംസാരത്തിനിടയിൽ
ചേട്ടൻ: ഞാൻ ഒരു കാര്യം പറയാൻ മറന്നു പോയി അജയ, ചീതമ്മക്ക് ഒരു കാര്യം വന്നിട്ടുണ്ട്. കൊല്ലത്താണ് വീട് പയ്യൻ 27 വയസ്സ് കെഎസ്ഇബി അസിസ്റ്റൻറ് എൻജിനീയർ ആണ്. അവർ രണ്ടു മക്കൾ,
💬 Comments
View all comments