Chapter Title : എൻ്റെ കിളിക്കൂട് 19 [Dasan]
സീത: ഇതിനൊക്കെ എനിക്ക് മറുപടി ഉണ്ട് അണ്ണാ, അതൊക്കെ പറഞ്ഞാൽ സമയം ഒരുപാട് പിടിക്കും. അതുകൊണ്ട് ചുരുക്കി ഞാനൊരു കാര്യം പറയാം. അണ്ണൻ എന്നെ ഇഷ്ടമാണോ, അതിന് ആദ്യം ഉത്തരം പറയൂ.
ഞാൻ: ഇതെന്താണ് ക്വിസ്സ് ആണോ?
ഞാൻ ആലോചിച്ചു, ഇതിനെ ഒഴിവാക്കാൻ ഒറ്റ മറുപടിയിൽ തീരും.
ഞാൻ: എനിക്ക് ഇഷ്ടമല്ല, കാരണം ഞാൻ ഒരു വഞ്ചനയിൽ പെട്ടതാണ്. അതുകൊണ്ട് എനിക്ക് ഒരു പെണ്ണിനേയും വിശ്വാസമില്ല.
സീത: ഈ പറയുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാകും. പക്ഷേ അണ്ണാ, ഈ ജീവൻ എൻറെ ആണ്. ഞാൻ, സാവിത്രിയെ പോലെ കാലൻറെ പുറകെ പോയി തിരിച്ചു വാങ്ങിയതാണ് ഈ ജീവൻ. അണ്ണൻറെ ജീവൻ അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് പറയാൻ പറ്റാത്ത അവസ്ഥയിൽ കിടക്കുമ്പോൾ, ഞാൻ കരഞ്ഞു പ്രാർത്ഥിച്ചു അത്രയും ഒരാളും കരഞ്ഞിട്ടില്ല. അതുകൊണ്ട് അണ്ണൻറെ മനസ്സു മാറാൻ എത്ര കാലം വരെയും കാത്തിരിക്കും. ആരൊക്കെ വന്നാലും അല്ല രാജകുമാരൻ വന്നാൽപോലും എൻറെ തീരുമാനത്തിൽ മാറ്റം ഉണ്ടാവില്ല. പാർവതി ശിവനു വേണ്ടി കാത്തിരുന്നതുപോലെ അണ്ണന് വേണ്ടി അല്ല എൻറെ ശ്രീരാമന് വേണ്ടി സീത കാത്തിരിക്കും. പക്ഷേ വെറും കാത്തിരിപ്പ് അല്ല വിശ്വാമിത്രൻ്റെ തപസ്സിളക്കിയ മേനകയെ പോലെ അണ്ണൻറെ മനസ്സുമാറ്റാൻ ഇന്നുമുതൽ അതിനുള്ള ശ്രമത്തിൽ ആയിരിക്കും. അതിൻറെ ഫസ്റ്റ് ഘട്ടമെന്ന നിലയ്ക്ക് നാളെ വൈകിട്ട് തമ്പാനൂർ ബസ് സ്റ്റാൻഡിൽ അണ്ണനെ കാത്തിരിക്കും. അണ്ണൻ അവിടെ വന്നിട്ടേ അണ്ണൻറെ ബൈക്കിൽ കയറി വീടെത്തു, ബൈക്കിൽ തന്നെ വരണം കാറിൽ വന്നാൽ ഞാൻ കയറില്ല. ഒരു കാര്യം കൂടി, അന്ന് നിങ്ങൾ രണ്ടു പേരും കൂടി
💬 Comments
View all comments