0%

Chapter Title : എൻ്റെ കിളിക്കൂട് 19 [Dasan]

Author : Dasan Read All Parts 577

എന്നുവച്ചാൽ രാമനും ലക്ഷ്മണനും കൂടി മായാ സീതയെ തേടി പോയത് അറിയില്ലേ അടൂര്. അന്ന് ഒറിജിനൽ സീതയായ ഞാൻ കാത്തിരിക്കും എന്ന് പറഞ്ഞിട്ട് പോലും, എന്നെ മറന്നു പോയി. എന്നിട്ട് രണ്ടുപേരും കൂടി അന്വേഷിച്ചുപോയ മായാസീത എവിടെ മായ ആയില്ലേ? എന്നിട്ടും അണ്ണൻ വരുന്നതു വരെ ഞാൻ കാത്തു നിന്നത് അണ്ണന് ഓർമയുണ്ടല്ലോ. അതുപോലെ ഞാൻ അവിടെ കാത്തു നിൽക്കും അണ്ണൻറെ വണ്ടിയിൽ കയറിയ ഞാൻ വീടെത്തു. ബൈ, നാളത്തെ കാര്യം മറക്കണ്ട.
സീത എൻറെ കയ്യിൽ ഉണ്ടായിരുന്ന ഒഴിഞ്ഞ ഗ്ലാസ് വാങ്ങി കഴുകി വെച്ച് തിരിച്ചു പോയി. ശരിയാണ്, അന്ന് ഞാൻ മറന്നു പോയിട്ടും എന്നെ കാത്ത് കോളേജ് ഗേറ്റിനു മുമ്പിൽ നിന്നതാണ്. അതും ഒരു സമയം കഴിഞ്ഞാൽ ആൾ സഞ്ചാരമില്ലാത്ത സ്ഥലം. നോക്കിയപ്പോൾ ജോലിക്ക് പോകാനുള്ള സമയമായി, പെട്ടെന്ന് കുളിച്ച് റെഡിയായി ചേട്ടൻറെ വീട്ടിലേക്ക് നടന്നു. അവിടെ ചെല്ലുമ്പോൾ ചേട്ടൻ ജോലിക്ക് പോയിട്ടുണ്ടായിരുന്നു, ചേച്ചി അടുക്കളയിലും. ഞാൻ ഡൈനിംഗ് ടേബിളിൽ കസേരയിൽ ഇരുന്നു ദോശയും ചമ്മന്തിയും ആയി സീത വന്നു. ഭാര്യ ഭർത്താവിന് വിളമ്പി കൊടുക്കുന്നത് പോലെ, എന്നിലേക്ക് ചാരിനിന്നു ദോശ യിലേക്ക് ചമ്മന്തി പകർന്നു. ഇവിടെനിന്നും പെട്ടെന്ന് മാറണം. സുധിയുടെ ഒരു റൂം അന്വേഷിക്കാൻ പറയണം. ചേട്ടനോട് ചെയ്യുന്ന വഞ്ചന ആകരുത്. ചേച്ചി എങ്ങാനും കണ്ടു വന്നാൽ എന്തു വിചാരിക്കും. ഞാൻ ഒരു കണക്കിന് കഴിച്ച് എഴുന്നേറ്റു. ഉച്ചക്ക് കൊണ്ടുപോകാനുള്ള ആഹാരം കൊണ്ടുവന്ന തന്നതും സീതയാണ്. ഞാനത് വാങ്ങുമ്പോൾ എൻറെ മൂക്കിന് പിടിച്ചുലച്ചു. എന്നിട്ട് ഉമ്മ എന്ന് പറയുകയും ചെയ്തു. ഇന്നുതന്നെ മാറുന്ന

💬 Comments

View all comments