Chapter Title : എൻ്റെ കിളിക്കൂട് 19 [Dasan]
കഴിച്ചുകൂട്ടി ഉച്ചക്കത്തെ ഭക്ഷണവും അവിടെ നിന്ന് കഴിച്ചു. നേരെ പൊന്മുടിയിലേക്ക് വിട്ടു, പോകുന്ന വഴി കയറ്റത്തിന് ഇടയിൽ അവിടെ അവിടെ ഇറങ്ങി അവിടെയെത്തുമ്പോൾ മൂന്നര. അവിടെ ചുറ്റിനടന്ന് കോഡ് വീഴുന്നതും കണ്ടാണ് തിരിച്ച് ഇറങ്ങിയത്. വീടെത്തുമ്പോൾ 9 മണി കഴിഞ്ഞു. പിറ്റേദിവസം ഉച്ചയ്ക്കത്തെ ഭക്ഷണം കഴിച്ചാണ് സീത ഞങ്ങളെ അവിടെനിന്നും വിട്ടത്. പോരുന്ന വഴി അമ്മൂമ്മയുടെ നിർബന്ധത്തിന് എറണാകുളത്ത് എൻറെ വീട്ടിൽ കയറി. അവിടെ അമ്മയും പെങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെങ്ങൾ ഞങ്ങളെ കണ്ടപ്പോൾ ഓടി വന്നു അമ്മ അത് കണ്ട് അവളെ അടിച്ചു ഓടിച്ചു.
അമ്മ: നീ എന്നെ ഉദ്ദേശിച്ചാണ് ഇങ്ങോട്ട് വന്നത് നിൻറെ ആരും ഇവിടെയില്ല. എൻറെ മകൻ നേരത്തെ മരിച്ചുപോയി. ഇനി നീയോ ഞാനോ മരിച്ചാൽ അങ്ങോട്ടുമിങ്ങോട്ടും വരുകയോ പോവുകയൊ ഇല്ല.
ഇതു കേട്ടതോടെ കിളി പൊട്ടിക്കരയാൻ തുടങ്ങി.
ഞാൻ: ഇതൊന്നും കണ്ട് ഒന്നും അല്ല മോളെ നിന്നെ ഞാൻ കല്യാണം കഴിച്ചത്. ഞാനും നീയും മാത്രമേ ഉള്ളൂ. ഇത് കേട്ടിട്ട് നീ കരയണ്ട.
ഞങ്ങൾ അവിടെനിന്നും വണ്ടിയിൽ കയറി യാത്ര തിരിച്ചു. വരുന്ന വഴി മുഴുവൻ അവൾ കരയുകയായിരുന്നു. ഞാൻ അവളെ സമാധാനിപ്പിച്ചു. ഇരിങ്ങാലക്കുട ടൗണിൽ ഹോട്ടൽ കാവേരി രാത്രി ഭക്ഷണവും കഴിച്ച് അമ്മമാർക്കുള്ള രണ്ടു പാർസൽ വാങ്ങി വീടെത്തുമ്പോൾ 9:00 മണി.
പിറ്റേദിവസം ചായകുടിക്കാൻ ഇരിക്കുമ്പോൾ അമ്മമാർ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി
അമ്മ: നിങ്ങൾക്ക് ഈ പോക്കിൽ അമ്പലങ്ങളിൽ ഒന്നും കയറാൻ പറ്റിയില്ല അല്ലേ? നിങ്ങളോട് പറഞ്ഞതല്ലേ വേറൊരു ദിവസം പോകാം എന്ന്. കല്യാണത്തിന് അന്ന് വൈകുന്നേരം തന്നെ പുറത്തായ
💬 Comments
View all comments