0%

Chapter Title : എൻ്റെ കിളിക്കൂട് 19 [Dasan]

Author : Dasan Read All Parts 560

കാര്യം കിളി എന്നോട് പറഞ്ഞു.
ഞാൻ: ഇനി ഞങ്ങൾ തിരുവനന്തപുരത്തേക്ക് അല്ലേ പോകുന്നത് അപ്പോൾ അമ്പലത്തിൽ പോകാൻ സമയമുണ്ടല്ലോ?
അമ്മൂമ്മ: എടാ മോനെ ഇനി എന്താ നിൻറെ പരിപാടി? ഇവളെ എപ്പോഴാണ് നീ കൊണ്ടുപോകുന്നത്.
ഞാൻ: ഇന്ന് ഞാൻ പോയി അവിടെ വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ ഒക്കെ വാങ്ങി ഈ ആഴ്ച തന്നെ ഞാൻ തിരിച്ചു വരും എന്നിട്ട് അടുത്തദിവസം തന്നെ ഞങ്ങൾ തിരിച്ചു പോകും.
അമ്മുമ്മ: ഗൾഫിൽ നിന്നും അവൻ സുബ്രഹ്മണ്യനെ വിളിച്ചിരുന്നു, നിങ്ങളോട് പെട്ടെന്ന് ഇവിടെ നിന്നും മാറണം എന്നാണ് അവൻ പറയുന്നത്. എനിക്ക് അവൻ പറയുന്നത് കേൾക്കാൻ അല്ലേ പറ്റൂ.
അമ്മ: ഏതായാലും ഒരാഴ്ചത്തെ കാര്യമല്ലേ ഞാൻ കൊണ്ടുപോയി കൊള്ളാം. മോൻ പോയി അവിടെ ഉള്ള കാര്യങ്ങൾ ഒക്കെ ശരിയാക്കി വേഗം തിരിച്ചു വാ.
ഞാൻ: ഇവളെ കൊണ്ട് അങ്ങോട്ട് ചെല്ലാൻ അവർ സമ്മതിക്കുമോ?
അമ്മ: അത് ഓർത്ത് മോൻ വിഷമിക്കേണ്ട ഞാൻ പറഞ്ഞു ശരിയാക്കി കൊള്ളാം. മോൻ ഞങ്ങളെ ഒന്ന് അവിടെ എത്തിച്ചു തന്നാൽ മതി.
രാവിലത്തെ കാപ്പികുടിയും കഴിഞ്ഞ് ഞാൻ അമ്മയെയും മകളെയും അവരുടെ വീട്ടിൽ എത്തിച്ചു. അച്ഛനെ കണ്ട് അനുഗ്രഹവും വാങ്ങി തിരിച്ച് ഇരിങ്ങാലക്കുട ടൗണിൽ എത്തിയപ്പോൾ ഞങ്ങളുടെ കൂട്ടുകാരൻ രജിസ്റ്റർ ഓഫീസിൽ വർക്ക് ചെയ്യുന്ന അവനെ വിളിച്ചു, രജിസ്ട്രേഷൻ കാര്യം ചോദിച്ചപ്പോൾ. ഏതോ ബഹളത്തിനിടയിൽ നിൽക്കുന്നതുപോലെ ആണ് അവൻ സംസാരിക്കുന്നത് കേട്ടത്. രജിസ്ട്രേഷനിൽ എന്തോ ഒബ്ജക്ഷൻ ഉണ്ടെന്ന് അവൻ പറഞ്ഞത് പോലെ എനിക്ക് തോന്നി, ബഹളത്തിനിടയിൽ ആയതുകൊണ്ട് ഒന്നും ക്ലിയർ അല്ലാത്തതിനാൽ അവൻ എവിടെയാണെന്ന് ഞാൻ അന്വേഷിച്ചു.

💬 Comments

View all comments