Chapter Title : എൻ്റെ കിളിക്കൂട് 19 [Dasan]
ഈ സമയത്ത് എൻറെ അരികിൽ നിന്ന് ശുശ്രൂഷിക്കേണ്ട അവൾ എവിടെയാണാവോ? ഒന്നു ചോദിച്ചറിയാൻ എന്തു ചെയ്യും. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോകവേ ഒരു ദിവസം എന്നെ ഡിസ്ചാർജ് ചെയ്യുന്ന കാര്യം പറഞ്ഞു. ഡിസ്ചാർജ് ചെയ്തത് ഞാൻ എങ്ങോട്ട് പോകും, ആലോചിച്ചിട്ട് ഒരു അന്തവുമില്ല. ചേട്ടൻ പോയി ആംബുലൻസ് വിളിച്ചു കൊണ്ടുവന്നു, എന്നെ അതിൽ കയറ്റി സുധിയും സീതയും ചേട്ടനും അതിൽ കയറി. ഞാൻ സുധിയെ നോക്കി, എനിക്ക് സംസാരിക്കാൻ പറ്റുമായിരുന്നെങ്കിൽ..... ആംബുലൻസ് പോയി നിന്നത് ചേട്ടൻറെ വീട്ടിൽ ആണ്. അവിടെ അന്ന് ഞങ്ങൾ കിടന്നിരുന്ന മുറിയിൽ എന്നെ കൊണ്ടുപോയി കിടത്തി. കുറേനേരം സുധി എൻറെ ഒപ്പം ഇരുന്നു. വൈകുന്നേരം ആയപ്പോൾ അവൻ തിരിച്ച് പോയി. സീത മുറിയിലേക്ക് വന്നു.
സീത: അണ്ണാ, പൊടിയരി കഞ്ഞി എടുക്കട്ടെ.
ഞാൻ വേണ്ട എന്ന് കണ്ണടച്ചു കാണിച്ചു.
സീത: അതു പറഞ്ഞാൽ പറ്റില്ല വിശപ്പ് ഉണ്ടാവും രാവിലെ കഴിച്ചതല്ലേ. മരുന്നൊക്കെ കഴിക്കാൻ ഉള്ളതാണ്.
സീത പോയി കഞ്ഞി എടുത്തുകൊണ്ടുവന്ന് എന്നെ പൊക്കി തലയണ എടുത്ത് വെച്ച് ചാരി ഇരുത്തി, എൻറെ അരികിൽ ഇരുന്നു സാവധാനം കോരിത്തന്നു. അതിനുശേഷം കിടക്കാൻ നേരം ചേട്ടൻ റൂമിലേക്ക് വന്നപ്പോൾ
സീത: അച്ഛൻ ഇന്നലെ രാത്രി നിന്നതല്ലേ, ഞാൻ ഇരുന്നോളാം അണ്ണൻറെ കൂടെ.
ചേട്ടൻ പോയി സീത വാതിൽ ചാരി, കസേരയെടുത്ത് ബെഡിനരികിൽ ഇട്ടു. എന്നിട്ട് എന്നെ പുതപ്പിച്ചിരിക്കുന്നു ബെഡ്ഷീറ്റ് എടുത്തുമാറ്റി ബെഡ് പാൻ വെച്ചു. കുറച്ചുകഴിഞ്ഞ് എൻറെ മുഖത്തേക്ക് നോക്കി കഴിഞ്ഞു എന്ന് മനസ്സിലായപ്പോൾ അതെടുത്ത് ബാത്റൂമിലേക്ക് പോയി. തിരിച്ചുവന്നു കസേരയിലിരുന്നു. ഞാൻ സീതയെ നോക്കുമ്പോൾ,
💬 Comments
View all comments