0%

Chapter Title : എൻ്റെ കിളിക്കൂട് 19 [Dasan]

Author : Dasan Read All Parts 566

എൻറെ മുഖത്തേക്ക് നോക്കി ഇരിക്കുകയാണ്. സീതാ കണ്ണുകൊണ്ട് എന്താണ് എന്ന് ചോദിച്ചു? എൻറെ കണ്ണുകൾ നിറഞ്ഞൊഴുകി.
സീത: എന്തിനാണ് കരയുന്നത്? ഞങ്ങളൊക്കെ ഇല്ലേ, എൻറെ അണ്ണനെ ഞാൻ നോക്കിക്കോളാം.
സീത എൻറെ കണ്ണുതുടച്ചു. പിന്നീടുള്ള ദിവസങ്ങൾ ഇതൊക്കെ തന്നെ ആവർത്തിച്ചു. എൻറെ എല്ലാ കാര്യങ്ങളും നോക്കി ചെയ്തിരുന്നത് സീതയായിരുന്നു, പിന്നെ ചേട്ടനും. ഇതിനിടയിൽ രണ്ടുമൂന്നു തവണ അമ്മുമ്മയും ചിറ്റയും വന്നുപോയി. ആദ്യ തവണ വരുമ്പോൾ ചേട്ടനോട്
അമ്മുമ്മ: ഞങ്ങൾ, മോനെ ഇവിടെ നിന്നും കൊണ്ടു പോകാം എന്ന് കരുതിയാണ് വന്നിരിക്കുന്നത്.
ചേട്ടൻ: അത് വേണ്ടമ്മെ. ഇവിടെ ആകുമ്പോൾ ഡോക്ടറെ കാണിക്കാൻ എളുപ്പമാണ്.
അമ്മൂമ്മ: നിങ്ങൾക്ക് അതൊരു ബുദ്ധിമുട്ട് ആകില്ലേ?
ചേട്ടൻ: ഇത്രയും ദിവസം ഇല്ലാത്ത ബുദ്ധിമുട്ട് ഇനിയെങ്ങനെ?
പിന്നെ അമ്മുമ്മക്ക് മറുപടിയുണ്ടായില്ല. ഇതൊക്കെ കേട്ടുകൊണ്ടാണ് സീത മുറിയിലേക്ക് വന്നത്. എൻറെ മുഖത്തേക്ക് സീത നോക്കിയപ്പോഴാണ് ഞാൻ കരയുന്നത് കാണുന്നത്. അല്ലേ കണ്ണിൽ ഒക്കെ തുടച്ചു കളഞ്ഞു.
സീത: അച്ഛാ, ഇതുപോലുള്ള വർത്തമാനം ഒക്കെ അപ്പുറത്ത് പോയി ഇരുന്നു സംസാരിക്കു.
ആ സംസാരം അവിടം കൊണ്ട് തീർന്നു. ദിവസങ്ങൾ അങ്ങനെ കഴിഞ്ഞു പോകവേ എഴുന്നേറ്റ് ഒരാൾ പിടിച്ചാൽ നടക്കാം എന്ന അവസ്ഥയായി. അപ്പോഴും ക്ലാസിൽ നിന്നും വന്നാൽ സീത യാണ് എൻറെ കൂടെ നിൽക്കുന്നത്. പകലൊക്കെ ചേട്ടൻ ജോലിക്ക് പോയാലും ഇടക്കിടക്ക് വന്ന് എന്നെ നോക്കാറുണ്ട്. പിന്നീട് അമ്മയും ചിറ്റയും കൂടിവന്നപ്പോൾ എനിക്ക് സംസാരിക്കാം എന്നൊരു കണ്ടീഷനായി.
ഞാൻ: നിങ്ങൾ വന്നപ്പോൾ കിളിയെ കൂടി കൊണ്ടുവരാം ആയിരുന്നില്ലേ?
ചിറ്റ: ഏതു കിളി, ആ കിളിയൊക്കെ പണ്ടേ പറന്നു പോയില്ലേ

💬 Comments

View all comments