0%

Chapter Title : എൻ്റെ കിളിക്കൂട് 19 [Dasan]

Author : Dasan Read All Parts 567

മോനെ.
ഞാൻ മനസ്സിലാകാതെ ചിറ്റയുടെ മുഖത്തുനോക്കി.
ചിറ്റ: ഇവർ ഒന്നും നിന്നോട് പറഞ്ഞില്ലേ? അവളുടെ കല്യാണം കഴിഞ്ഞു. ആ ഷിബുവുമായി, ഒരു മാസം കഴിഞ്ഞു.
ഇത് കേട്ടുകൊണ്ടാണ് സീത വന്നത്.
ഞാൻ: അതെങ്ങനെ ഞങ്ങളുടെ രജിസ്റ്റർ വിവാഹം കഴിഞ്ഞതാണല്ലോ?
സീത: അണ്ണാ അത് ഒബ്ജക്ഷൻ ആയി. കിളിയുടെ അച്ഛൻ തന്നെ ഒബ്ജക്ഷൻ കൊടുത്തു. പിന്നെ അത് ഫോർവേഡ് ചെയ്യാൻ അണ്ണൻ ആശുപത്രിയിലായി പോയില്ലേ? അതുകൊണ്ട് അത് അപ്രൂവ് ആയില്ല. പിന്നെ ചേച്ചിക്കും കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു ആ കല്യാണത്തിന്.
എന്തൊക്കെ നാടകങ്ങളായിരുന്നു അവൾ നടത്തിയിരുന്നത്. അവളുടെ ശരീരത്തിൽ മുഴുവൻ അവൻ്റെ അഴുക്ക് ആണെന്ന് പറഞ്ഞു എന്നെ കൊണ്ട്.......... പോട്ടെ. ദിവസങ്ങൾ നീങ്ങി പതിയെ നടന്നു തുടങ്ങി, അതിൻറെ ക്രെഡിറ്റ് മുഴുവൻ സീതക്കാണ്. ഒരു ദിവസം ഞാനും ചേട്ടനും കൂടി ഓഫീസിൽ പോയി ഇതുവരെയുള്ള ലീവ് മെഡിക്കൽ ആക്കാൻ ഉള്ള ലെറ്റർ കൊടുത്തു. അടുത്ത തിങ്കളാഴ്ച മുതൽ ജോലിക്ക് പോയി തുടങ്ങി. നടക്കുമ്പോൾ കാലിന് ചെറിയ വേദനയും വൈകിട്ട് ആകുമ്പോൾ നീരും ഉണ്ടാകാറുണ്ട്. വൈകിട്ട് വീട്ടിൽ വന്നാൽ സീത കുഴമ്പ് ഇട്ട് വെള്ളം ചൂടാക്കി പിടിച്ചു തരും. അങ്ങനെ ദിവസങ്ങൾ പിന്നെയും കടന്നു പോയി. ഇപ്പോൾ കാലൊക്കെ റെഡിയായി, ഞാൻ ഇവിടെയൊക്കെ സഞ്ചരിക്കാൻ ഒരു ടൂവീലർ സ്പ്ലെൻഡർ വാങ്ങിയിട്ടുണ്ട്. ഇടിച്ച വണ്ടി നന്നാക്കി അതു കൊടുത്തു, സീതയുടെയും ചേട്ടനെയും നിർബന്ധത്തിനു വഴങ്ങി വേറൊരു വണ്ടി ക്വാളിസ് വാങ്ങി. എന്നാലും ഉച്ചകഴിഞ്ഞ് വൈകിട്ട് നാട്ടിൽ പോവുകയാണെങ്കിൽ സീത വണ്ടി തന്ന് വിടാറില്ല. നാട്ടിൽ അധികം അങ്ങനെ പോകാറില്ല,

💬 Comments

View all comments