0%

Chapter Title : എൻ്റെ കിളിക്കൂട് 2 [Dasan]

Author : Dasan Read All Parts 575

കിടന്നോ ഞാൻ ഹാളിൽ വന്ന് ഇരുന്നുകൊള്ളാം" ഞാൻ അവളെയും കൊണ്ട് ഹാളിലേക്ക് വന്നു ഒരു കസേരയിൽ ഇരുന്നു അവളോട് കിടക്കാൻ പറഞ്ഞു അവൾ ഹാളിലെ സെറ്റിൽ കിടന്നു. അടുത്തുള്ള കസേരയിൽ ഞാനും ഇരുന്നു മഴ തകർത്തു പെയ്തു കൊണ്ടിരുന്നു ഇടിയും ശക്തിയിൽ വെട്ടുന്നു ഉണ്ടായിരുന്നു വെളിച്ചം ഇല്ലാതിരുന്നതിനാൽ ഞാൻ തപ്പിത്തടഞ്ഞ് ഒരു മെഴുകുതിരി ഡൈനിങ് ടേബിളിൽ കത്തിച്ചു വച്ചു,

ആ വെളിച്ചത്തിൽ അവൾ കിടന്നുറങ്ങുന്നത് ഞാൻ കണ്ടു പക്ഷേ ഉറങ്ങുകയായിരുന്നില്ല കുറച്ചുകഴിഞ്ഞ് അവൾ എഴുന്നേറ്റു അവൾ എഴുന്നേറ്റ് ഡൈനിങ് ടേബിൾ മേൽ പോയി തലചായ്ച്ച് കിടന്നു ആ വെളിച്ചത്തിൽ അവളെ കാണാൻ ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു. ഞാൻ എഴുന്നേറ്റ് അവൾ ഇരിക്കുന്നതിന് ഓപ്പോസിറ്റ് കസേരയിൽ പോയിരുന്നു കിടന്നിരുന്ന അവൾ എഴുന്നേറ്റ് കൈകളിൽ കൈ താങ്ങി എന്നെ നോക്കിയിരുന്നു. ഞാൻ അവളോട് സംസാരിക്കാൻ മുതിർന്നു " എന്തിനാണ് മോളെ നീ എന്നോട് ഇങ്ങനെ ദേഷ്യം കാണിക്കുന്നത്?" അപ്പോൾ അവൾ പറഞ്ഞു " എന്നെ നീ എന്താണ് ചെയ്തത് നീ ചെയ്ത തെറ്റിനെ തീവ്രത നിനക്ക് ഇനിയും മനസ്സിലായില്ലേ?"

ഞാൻ അവളോട് മാപ്പുപറഞ്ഞു കാലുപിടിച്ചു മാപ്പ് പറയുന്നതുപോലെ മാപ്പുപറഞ്ഞു ഞാൻ കരഞ്ഞു എന്നോട് ക്ഷമിക്കണം എന്ന് ഞാൻ ആവത് പറഞ്ഞു. ഞാൻ പൊട്ടി പൊട്ടി കരഞ്ഞു എന്നോട് ക്ഷമിക്കൂ എന്നോട് ക്ഷമിക്കൂ എന്ന് ഞാൻ കരച്ചിലിനിടയിൽ പറയാനുണ്ടായിരുന്നു. അങ്ങനെ കരഞ്ഞു കൊണ്ട് ഞാൻ ആ ടേബിളിൽ തലചായ്ച്ചു കിടന്നു. അനക്കമൊന്നും കാണാതിരുന്നതിനാൽ ഞാൻ വീണ്ടും തലപൊക്കി നോക്കി അവൾ അങ്ങിനെ തന്നെ എന്നെ നോക്കിയിരിക്കുകയാണ്.

ഞാൻ പറഞ്ഞു: -

💬 Comments

View all comments