Chapter Title : എൻ്റെ കിളിക്കൂട് 20 [Dasan]
രണ്ട് ദിവസം അവിടെ നിന്നു. എനിക്ക് അവസാനമായി പ്രകാശനെ കാണണമെന്നുണ്ടായിരുന്നു. ചിറ്റയുടെ അടുത്തുനിന്ന് പ്രകാശൻറെ നമ്പർ വാങ്ങി, ചിറ്റയുടെ ഫോണിൽ നിന്നും അവനെ വിളിച്ചു. അവൻ വീട്ടിൽ ഉണ്ടെന്നും അങ്ങോട്ട് വന്നാൽ കാണാൻ വന്നു പറഞ്ഞു. ഞാൻ പറഞ്ഞു അങ്ങോട്ട് വരുന്നില്ല. എന്തിനാ അങ്ങോട്ട് പോകണം എന്നെ ഈ അവസ്ഥയിൽ ആക്കിയത് അവളും അവളുടെ കുടുംബക്കാരും ആണ്. എനിക്ക് ആരോടും ഇനി ഒരു പ്രതിബദ്ധതയും ഇല്ല. എല്ലാം അവസാനിക്കട്ടെ, എല്ലാവർക്കും സമാധാനം ആകട്ടെ. ഇത് ഇങ്ങനെ അവസാനിക്കുന്നതാണ് നല്ലത്. ഞാൻ പ്രകാശനെ കാണാൻ പോയില്ല, അവൻ ഇങ്ങോട്ടൊന്നും വന്നില്ല. തിരിച്ച് തിരുവനന്തപുരത്തേക്ക്. എന്നെ സ്നേഹിക്കുന്ന എല്ലാവരെയും ഞാൻ കണ്ടു. ഇനി ചേട്ടൻറെ വീട്ടുകാരെ കൂടി കാണണം. അവരാണല്ലോ എൻറെ മോശം സമയത്ത് രക്ഷിക്കാൻ ഉണ്ടായിരുന്നത്. രാത്രിയിൽ റൂമിൽ എത്തി. ഓഫീസിൽ കൊടുക്കാനുള്ള റിസൈൻ ലെറ്റർ എഴുതി വെച്ചു. പച്ച മലയാളത്തിൽ പറഞ്ഞാൽ ജോലി രാജിവെക്കുന്നു, എന്നിട്ട് നാടുവിടുന്നു. കട്ടിലിൽ കയറി കിടന്നു. ഈ വീട്ടിലെ അവസാനത്തെ രാത്രി. നാളെ കാലത്തെ ചേട്ടൻറെ വീട്ടിൽ പോയി ഭക്ഷണം കഴിച്ച് എല്ലാവരെയും കണ്ടു. ഇവിടെനിന്ന് കിട്ടുന്നവർ ട്രെയിനിൽ കയറി പോകണം. എന്നാൽ കുറച്ച് തീരുമാനത്തിൽ ഉറങ്ങി.
💬 Comments
View all comments