Chapter Title : എൻ്റെ മൺവീണയിൽ 21 [Dasan]
ടാറ്റ സഫാരി 2003 model, വർക്ക്ഷോപ്പ് കാരൻ ഒക്കെ പറഞ്ഞു. സിംഗിൾ ഓണർ ആണ് നല്ലവണ്ണം നോക്കുന്നതും ആണ്. അതിന് ഫൈനാൻസ് ഉണ്ട്, എൻറെ പേരിലേക്ക് ആക്കി തരാമെന്ന് പറഞ്ഞു. ലൈറ്റ് ഗ്രേ കളർ. അഡ്വാൻസ് കൊടുത്ത് വണ്ടി കൊണ്ട് പോന്നു. അടുത്ത ദിവസം പേപ്പറുകൾ റെഡിയാക്കാം എന്നും അപ്പോൾ ബാക്കിയുള്ള പൈസ കൊടുക്കാം എന്ന് പറഞ്ഞു. വണ്ടിയുമായി വീട്ടിലെത്തിയപ്പോൾ അവർ മൂന്നുപേരും കൂടി വണ്ടിയുടെ അടുത്തെത്തി.
സീത: ഇനി ഇത് എന്നാണാവോ വിൽക്കുന്നത്?
ഞാൻ അതിനു മറുപടി പറയാതെ റൂമിന് അകത്തേക്ക് കയറിപ്പോയി, പുറകെ സീത കയറിവന്നു.
സീത: ഞാൻ പറഞ്ഞത് മാഷിനെ വിഷമം ഉണ്ടാക്കിയൊ? മാഷ് ചെയ്തതാണ് ഞാൻ പറഞ്ഞത്.
ഞാൻ ഒരു ലുങ്കി ഉടുത്ത് ഡ്രസ്സു മാറി ബാത്റൂമിൽ കയറി. സീത ചുണ്ടും കൂർപ്പിച്ച് ഒരു കോക്കിരി കാണിച്ചുകൊണ്ട് പുറത്തേക്കിറങ്ങി. കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ അവിടെ ആരെയും കണ്ടില്ല. ഷർട്ടും എടുത്തിട്ട് സീതയുടെ വീട്ടിലേക്ക് നടന്നു. ഞാൻ ഗൗനിക്കാത്തതിൻ്റെ പ്രതിഫലനം അവിടെ ചെന്നപ്പോൾ കണ്ടു. ആള് ഞങ്ങൾ ഇരുന്ന ഭാഗത്തേക്ക് വന്നില്ല, എന്നുമാത്രമല്ല ഭക്ഷണം കഴിക്കുമ്പോഴും കണ്ടില്ല. കാണാതെ വരുമ്പോൾ ഞാൻ റൂമിലേക്ക് ചെല്ലും എന്നാണ് കക്ഷി വിചാരിച്ചത്. ഞാൻ ഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങി റൂമിലേക്ക് പോകുന്ന വഴി ഓടി വന്ന് എൻറെ കയ്യിൽ കയറി പിടിച്ചു.
സീത: ദുഷ്ടാ...... എന്നെ കാണാതാകുമ്പോൾ എന്നെ വന്നു സമാധാനിപ്പിക്കും എന്നാണ് ഞാൻ കരുതിയത്. അതുണ്ടായില്ല എന്ന് മാത്രമല്ല എന്നെ കാണാതെ തിരിച്ചുപോവുകയും ചെയ്യുന്നു.
ഞങ്ങൾ നിന്ന് ഭാഗം ഇരുട്ടായിരുന്നു. എൻറെ കൈ വിട്ടു തിരിച്ചുപോകാൻ
💬 Comments
View all comments