0%

Chapter Title : എൻ്റെ മൺവീണയിൽ 21 [Dasan]

Author : Dasan Read All Parts 308

സീത: ഇതെന്തു കോലം ആണ് അണ്ണാ, ഒരു ഭ്രാന്തനെപ്പോലെ. എന്താണ് നിരാശകാമുകൻ നടിക്കുകയാണൊ?
ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു.
സീത: ഞാനും അച്ഛനും കൂടി ബാങ്കിൽ ലോക്കറിൻറെ പൈസ അടക്കാൻ ചെന്നപ്പോഴാണ്, അച്ഛൻറെ അക്കൗണ്ടിൽ കണക്കിൽപ്പെടാത്ത കുറെ പൈസ കിടക്കുന്നു ഉണ്ടെന്ന് മനസ്സിലായത്. ഡീറ്റെയിൽസ് എടുത്തപ്പോൾ അണ്ണൻറെ ബാങ്കിൽ നിന്നും ട്രാൻസ്ഫർ ആയി വന്ന പൈസ ആണെന്ന് മനസ്സിലായി. എന്തിനാണ് ഈ പൈസ അച്ഛൻറെ അക്കൗണ്ടിലേക്ക് മാറ്റിയത്? ഞങ്ങൾക്ക് അണ്ണൻ പൈസ ഒന്നും തരാൻ ഇല്ല. ഇനി ഹോസ്പിറ്റലിൽ ചിലവാക്കിയ പൈസ ആണെങ്കിൽ ഇത്രയും വരില്ല. അതുമല്ല ഞങ്ങൾ അണ്ണനെ നോക്കിയതിൻറെ പേരിൽ ആണ് ഈ പൈസ ഇട്ടതെങ്കിൽ, പൈസയ്ക്ക് വേണ്ടി അല്ല ഞങ്ങൾ അണ്ണനെ നോക്കിയത്. ഉണ്ടായിരുന്ന വണ്ടി രണ്ടും വിറ്റ് ആ പൈസ കൂടി അച്ഛൻറെ അക്കൗണ്ടിലേക്ക് മാറ്റി. ഞങ്ങൾക്ക് ഈ പൈസ വേണ്ട അണ്ണ ആർക്കെങ്കിലും കൊണ്ടുപോയി കൊടുത്തോ. പിന്നെ ഈ ജോലി രാജിവെച്ച് ഒളിച്ചോടാൻ വേണ്ടും ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. അണ്ണന് ഈ കിട്ടിയത് പത്മനാഭൻറെ ചക്രമാണ്, അത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യം അല്ല. കിട്ടിയ ഭാഗ്യം കളഞ്ഞിട്ട് പോകുന്നത് മണ്ടത്തരമാണ് അണ്ണാ. അണ്ണന് ഇഷ്ടമുള്ളത് പോലെ ജീവിക്കാം ഞാനായിട്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല. എൻറെ പേര് പറഞ്ഞു അണ്ണൻ വീട്ടിൽ വരാതിരിക്കണ്ട. ഞാൻ അണ്ണൻറെ കണ്ണിൻ വെട്ടത്ത് ഉറപ്പായും വരില്ല. ഇനിയും അണ്ണൻ എൻറെ പേര് പറഞ്ഞു ജോലി രാജിവെച്ച് പോകാനാണ് പുറപ്പാടെങ്കിൽ, അണ്ണൻ ഇവിടെ നിന്നും ട്രെയിൻ കയറുന്നതിനുമുമ്പ് ഈ വീട്ടിൽ തിരിച്ചു വരേണ്ടി വരും. അണ്ണന് എന്നെ

💬 Comments

View all comments