Chapter Title : എൻ്റെ മൺവീണയിൽ 21 [Dasan]
അറിയാമല്ലോ വാശിക്ക് ഞാൻ ഒട്ടും മോശമല്ല. ഇനിയെല്ലാം അണ്ണൻറെ താൽപര്യം പോലെ നടക്കട്ടെ. ഈ പൊതി പൈസയാണ് പോകുമ്പോൾ ഇതു കൂടി കൊണ്ടു പൊയ്ക്കോ. സ്നേഹത്തിന് പൈസ കൊണ്ട് അളക്കുന്ന വ്യക്തിയെ ഞാൻ ആദ്യമായി കാണുകയാണ്. ശരി, എന്നാൽ ഞാൻ അണ്ണൻറെ സമയം നഷ്ടപ്പെടുത്തുന്നില്ല.
ഇത് പറഞ്ഞ് സീത പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഇറങ്ങിപ്പോയത്. കുറച്ചുനേരം അതേ ഇരിപ്പ് ഇരുന്നു, പിന്നെ എഴുന്നേറ്റ് കുളിച്ച് ചേട്ടൻറെ വീട്ടിലേക്ക് നടന്നു. അവിടെ ചെന്ന് കയറുമ്പോൾ ചേട്ടൻ ജോലിക്ക് പോയിട്ടില്ല എല്ലാവരുടെയും മുഖത്ത് വല്ലാത്ത മ്ലാനത. സീതയെ അവിടെയെങ്ങും കണ്ടില്ല, ഞാൻ അകത്തേക്ക് കയറിയിട്ടും ആർക്കും ഒരു ഭാവ വ്യത്യാസവും ഇല്ല.
ചേട്ടൻ: ഓ അജയനൊ ഇരിക്കു.
ഞാൻ സെറ്റിയിൽ ഇരുന്നു. ചേച്ചി പോയി ഒരു ഗ്ലാസ് ചായ എടുത്തു കൊണ്ട് വന്നു തന്നു.
ചേച്ചി: ഈ ചായക്ക് പൈസ ഒന്നും വേണ്ട.
ചേച്ചിയുടെ കുത്തിയുള്ള വാക്ക് കേട്ടപ്പോൾ വേദന തോന്നി.
ചേച്ചി: അല്ല മോനെ, ഞങ്ങൾക്ക് എന്തിനാണ് അത്രയധികം പൈസ. ഞങ്ങൾ ഇതുവരെ തന്ന ഭക്ഷണത്തിൻറെ പൈസ കൂടി കൂട്ടി ആണോ ഇട്ടത്.
ചേട്ടൻ: ഒന്നു നിർത്തിയേ, പോട്ടെ അജയ അവൾ എന്തെങ്കിലും മണ്ടത്തരം പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമിച്ചേക്ക്. പോയി അജയനെ എന്തെങ്കിലും കഴിക്കാൻ എടുത്തു കൊടുക്കു. അജയൻ ഇന്ന് ഓഫീസിൽ പോകുന്നുണ്ടോ?
ഞാൻ: ഉവ്വ് ചേട്ടാ.
ചേട്ടൻ: ഭക്ഷണം ഇവിടെ നിന്ന് കൊണ്ടുപോകുന്നു അതോ പുറത്തു നിന്നൊ?
ഞാൻ: ഞാൻ ഇത്രയും നാളും ഇവിടെ നിന്നു തന്നെയല്ലേ കൊണ്ടുപോയി കൊണ്ടിരുന്നത്?
ചേട്ടൻ: അതിൽ വലിയ കാര്യമൊന്നുമില്ല. ഇത്രയും ദിവസം അജയൻ
💬 Comments
View all comments