0%

Chapter Title : എൻ്റെ മൺവീണയിൽ 23 [Dasan]

Author : Dasan Read All Parts 245

ദുഷ്ടൻ. കുറച്ചു നേരം സ്വതന്ത്രമായി അടുത്ത് ഇരിക്കാനും ഇങ്ങിനെയൊന്ന് കെട്ടിപ്പിടിക്കാനുമൊക്കെയാണ് നേരത്തേ ഞാൻ വന്നത്, എന്നിട്ട് ദുഷ്ടൻ എനിക്ക് പിടി തരാതെ പുറത്തേക്കിറങ്ങി.
ഇത് പറഞ്ഞ് ഷർട്ടിൻ്റെ ബട്ടൻസുകൾ അഴിച്ച്, ഒരു കൈ കൊണ്ട് എന്നെ ചേർത്ത് പിടിച്ച് മറുകൈ കൊണ്ട് മാറിലെ രോമങ്ങളിൽ പരതി നടന്നിട്ട് മുലക്കണ്ണിൽ ശക്തിയായ ഒരു നുള്ളും തന്നു.ഞാൻ "അയ്യോ" എന്ന് പറഞ്ഞ് പുറകോട്ട് മാറിയപ്പോൾ ചുവരിൽ ചേർത്ത് നിർത്തി, എൻ്റെ വായ പൊത്തി.
സീത: എന്താടാ കള്ള ചേട്ടാ ..... നൊന്തോ...... എന്നെ ആ തെമ്മാടി കൈയിൽ പിടിച്ചിട്ട്, അതു കണ്ടു നിന്ന് ചിരിക്കുന്നുണ്ടായിരുന്നല്ലൊ?
ഞാൻ അവളെ ചേർത്ത് പിടിച്ചിട്ട്
ഞാൻ: എൻ്റെ പെണ്ണേ. ഞാൻ അവൻ്റെ അവസ്ഥ ഓർത്ത് ചിരിച്ചതാണ്. അല്ലാതെ.....
സീത എൻ്റെ വായ പൊത്തി.
സീത: ഞാൻ വെറുതെ പറഞ്ഞതല്ലെ.
എന്നിട്ട് ചുണ്ടിൽ മൃതുവായി ഒരു ചുംബനം തന്നു, ഒരു തൂവൽസ്പർശം പോലെ. ഞാൻ അവളെ എന്നോട് കൂടുതൽ ചേർത്ത് പുൽകി, രണ്ടു കൈകളും എൻ്റെ മാറിൽ ചേർത്ത് മുഖവും പൂഴ്ത്തി ഒരു പൂച്ചക്കുട്ടിയെപ്പോലെ നിന്നു.
സീത: നാളെ നമുക്ക് ഒരുമിച്ച് ഇറങ്ങാം, എന്നെ കോളേജിൽ ആക്കിയതിനു ശേഷം ഓഫീസിലേക്ക് പോയാൽ മതി.
ഞാൻ: ശരി, നമുക്ക് അങ്ങോട്ട് വീട്ടിലേക്ക് പോകണ്ടേ? സമയം വൈകിയാൽ അവർ സംശയിക്കില്ലെ.
സീത: എന്തിന്, അവർക്ക് അങ്ങനെ ഒന്നും തോന്നില്ല.
ഞാൻ: എന്നാലും. ഇനി ഒരുപാട് ദിവസങ്ങൾ കിടക്കുകയല്ലേ. നമുക്ക് അങ്ങോട്ട് ചെല്ലാം.
സീത: ഇതെന്തൊരു മനുഷ്യനാണ്, കുറച്ചുനേരം സ്വൈര്യ സല്ലാപം നടത്താം എന്നു കരുതിയാലും സമ്മതിക്കാത്ത ഒരു മനുഷ്യൻ.

💬 Comments

View all comments