Chapter Title : എൻ്റെ മൺവീണയിൽ 23 [Dasan]
എൻറെ നെഞ്ചിൽ ഒരു കിളി തന്നിട്ട് ആള് എന്നിൽ നിന്നും മാറി. ഞാൻ പതിയെ സീതയുടെ കയ്യിൽ കയറി പിടിച്ചു വീണ്ടും എന്നിലേക്ക് അടുപ്പിച്ചു.
ഞാൻ: പിണങ്ങല്ലേടി പെണ്ണേ, ഞാൻ ഇങ്ങോട്ട് പോന്നപ്പോൾ ഏതെങ്കിലും ബീച്ചിൽ കയറി കുറച്ചുനേരം ചെലവഴിച്ചിട്ട് പോരാം എന്ന് കരുതിയതാണ്. അപ്പോൾ എങ്ങനെ കുംഭകർണ്ണ സേവ ആയിരുന്നില്ലേ. ഞാൻ പിന്നെ ശല്യം ചെയ്യേണ്ട എന്ന് കരുതി.
സീത: എന്നെ ഒന്നു വിളിച്ചാൽ പോരായിരുന്നോ?
ഞാൻ: ഒന്നുരണ്ടു വട്ടം ഞാൻ തോണ്ടിയതാണ്, എവിടെ അറിയുന്നു.
സീത: പോട്ടെ ചേട്ടാ. ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി.
ഞാൻ: എന്നാ വാ, നമുക്ക് അങ്ങോട്ട് പോകാം.
സീത: ഇന്നുമുതൽ ചേട്ടൻ അവിടെ നിന്നാൽ മതി.
ഞാൻ: അത് ശരിയാവില്ല സീത, നാട്ടുകാർ....
എന്നെ മുഴുവൻ ആക്കാൻ അനുവദിക്കാതെ.
സീത: ഏതു നാട്ടുകാർ, നാട്ടുകാർക്ക് ഇതിൽ എന്ത് കാര്യം.
ഞാൻ: എന്നാലും, കല്യാണം പോലും ഉറപ്പിക്കാതെ. അതിനൊക്കെ സമയമുണ്ട് സീത.
സീത പിണങ്ങി തലയും വെട്ടിച്ചു, ചുണ്ടും കൂർപ്പിച്ച പുറത്തേക്കിറങ്ങി. ഞങ്ങൾ രണ്ടുപേരും വീട്ടിലേക്ക് തിരിച്ചു വന്നു.
💬 Comments
View all comments