0%

Chapter Title : എൻ്റെ മൺവീണയിൽ 23 [Dasan]

Author : Dasan Read All Parts 241

പോയി കറങ്ങിയിട്ട് വരാം.
സീത: എന്നാൽ മാഷ് വേഗം ചായ കുടിക്ക്. അപ്പോഴേക്കും ഞാൻ അവരെ റെഡിയാക്കി നിർത്താം.
സീത പുറത്തേക്കിറങ്ങി അവരുടെ അടുത്തേക്ക് പോയി. ചായ കുടിച്ച് ഞാൻ പുറത്തിറങ്ങിയപ്പോൾ അമ്മ ഒഴിച്ച്, സീതയും മറ്റു രണ്ടുപേരും ഒരുങ്ങിയിരുന്നു.
സീത: അമ്മ വരുന്നില്ല എന്ന് പറഞ്ഞു. എന്നാൽ നമുക്ക് പോകാം ചേട്ടാ.
ഞങ്ങൾ നാലുപേരും ഇറങ്ങി, ജങ്കാർ വഴി കടന്ന് ഞങ്ങൾ ഫോർട്ട് കൊച്ചി ബീച്ചിലെത്തി. അവിടെ നല്ല തിരക്കുണ്ടായിരുന്നു. സീത ലൈറ്റ് ഗ്രീൻ ചുരിദാർ ടോപ്പും ലൈറ്റ് ബ്ലു ബോട്ടവും ആണ് ധരിച്ചിരുന്നത്, പെങ്ങൾ ബ്ലാക്ക് കളർ ടോപ്പും മെറൂൺ കളർ മിഡിയും. ഞങ്ങൾ രണ്ടുപേരും മുണ്ടും ഷർട്ടുമാണ് ധരിച്ചിരുന്നത്. സീതയും സൂര്യയും കടലിലേക്കിറങ്ങി, തിരമാലകൾക്കൊപ്പം ഓടി കളിക്കുന്നുണ്ടായിരുന്നു. ഏകദേശം 7 മണിയോടെ ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് മടങ്ങി. വീടെത്തുമ്പോൾ അച്ഛനും അമ്മയും അവിടെ ഉണ്ട്, സീത വന്നതിനാൽ അച്ഛൻ നേരത്തെ ഹാർബറിൽ നിന്നും തിരിച്ചു വന്നു. ഞങ്ങൾ വീട്ടിലേക്ക് കയറിയപ്പോൾ തന്നെ.
അമ്മ: മോളെ, നാളെ തന്നെ പോകണോ നിങ്ങൾക്ക്?
സീത: തിങ്കളാഴ്ച മുതൽ ചേട്ടന് ജോലിക്ക് പോകാൻ ഉള്ളതാണ്. ചേട്ടന് കുഴപ്പമൊന്നുമില്ലെങ്കിൽ എനിക്കും കുഴപ്പമൊന്നുമില്ല.
ഞാൻ: എനിക്ക് കുഴപ്പമുള്ളൂ. ശനിയാഴ്ച ലീവെടുത്ത് ഫയലുകൾ ഒക്കെ എൻറെ മേശപ്പുറത്ത് ഒന്നുകൂടിയിട്ടുണ്ടാവും. അത് നോക്കി തീർക്കണമെങ്കിൽ, ഒന്നര ദിവസമെങ്കിലും എടുക്കും. പിന്നെ തിങ്കളാഴ്ചത്തെ കൂടിയാവുമ്പോൾ ഒരുപാട് സമയം വേണ്ടി വരും. അതുകൊണ്ട് നാളെ കാപ്പികുടി കഴിഞ്ഞു ഞങ്ങൾ ഇവിടെ നിന്നും പുറപ്പെടും.
അച്ഛൻ: ഞങ്ങൾ മോളുടെ അച്ഛനെ വിളിച്ചിട്ട്, ഒരു ദിവസം അങ്ങോട്ട് ഇറങ്ങാം.

💬 Comments

View all comments