0%

Chapter Title : എൻ്റെ മൺവീണയിൽ 23 [Dasan]

Author : Dasan Read All Parts 242

ഭക്ഷണമൊക്കെ കഴിച്ച് ഞങ്ങൾ നേരത്തെ കിടന്നു.

ഞായറാഴ്ച ആയതിനാൽ അച്ഛന് മുടക്കം ആയിരുന്നു. ഞങ്ങൾ കാപ്പികുടി കഴിഞ്ഞ് ഇറങ്ങുമ്പോൾ സീതയെ കെട്ടിപ്പിടിച്ച് അമ്മ കരയുന്നുണ്ട്.
അമ്മ: എടീ സൂര്യയെ, ആ ചെമ്മീൻ അച്ചാറും, കൂന്തൽ അച്ചാറും എടുത്തു കൊണ്ടുവന്നു വണ്ടിയിൽ വെച്ചു കൊടുക്ക്. സൂര്യ വലിയ രണ്ട് ബോട്ടിൽ എടുത്തുകൊണ്ടുവന്ന് വണ്ടിയിൽ വെച്ചു.
അമ്മ: മോളെ ഇത് അമ്മയുടെ അടുത്ത് കൊടുക്ക്.
ഞങ്ങൾ എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി. വളരെ സാവധാനമാണ് ഞാൻ വണ്ടി ഓടിച്ചിരുന്നത്, സീത വണ്ടിയിൽ കയറിയപ്പോൾ മുതൽ വർത്തമാനം തുടങ്ങി. സീത: കണ്ടോ നമ്മൾ വന്നതുകൊണ്ട് ഗുണമുണ്ടായി. അച്ഛൻ പറഞ്ഞത് കേട്ടോ, അച്ഛനെ വിളിച്ചിട്ട് തിരുവനന്തപുരത്തേക്ക് വരാമെന്ന്.
അങ്ങനെ ഓരോന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നതിനാൽ യാത്ര ബോറടി ഇല്ലാതെ മുന്നോട്ടുപോയി. യാത്രക്കിടയിൽ ഉച്ചയായപ്പോൾ നല്ലൊരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. ഭക്ഷണത്തിനു ശേഷമുള്ള യാത്രയിൽ സീത കൊല്ലം എത്താറായപ്പോൾ ഉറങ്ങി, ഞാൻ വണ്ടി ഒതുക്കി സീറ്റ് ചരിച്ചു കൊടുക്കുന്നതിനിടയിൽ എഴുന്നേറ്റെങ്കിലും, യാത്രക്കിടയിൽ പിന്നെയും ഉറങ്ങിപ്പോയി. വീട് എത്തിയപ്പോഴാണ് അറിയുന്നത്.
ഞാൻ: നല്ല ആളാണ്, ഞാൻ ഒറ്റയ്ക്ക് ഇരുന്ന് വണ്ടിയോടിക്കേണ്ടി വന്നു.
സീത: സോറി ചേട്ടാ, ഞാൻ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി.
ഞങ്ങളെ കണ്ടപ്പോഴേക്കും ചേട്ടനും ചേച്ചിയും എത്തി. യാത്രയ്ക്കിടെ സീതയോട് ചോദിക്കണം എന്നു കരുതിയതാണ്, പക്ഷേ മറന്നുപോയി. ചേട്ടനെയും ചേച്ചിയേയും എന്ത് വിളിക്കണമെന്ന്.
ചേട്ടൻ: എങ്ങനെയുണ്ടായിരുന്നു നിങ്ങളുടെ യാത്ര?
സീത: അതൊക്കെ OK ആക്കിയിട്ടുണ്ട്. അവിടെ നിന്നും അച്ഛൻ വിളിക്കും, എന്നിട്ട് ഒരു ദിവസം അവർ ഇങ്ങോട്ട് വരാമെന്നാ പറഞ്ഞിരിക്കുന്നത്.
ചേട്ടൻ: എന്തൊക്കെയുണ്ട് മോനെ

💬 Comments

View all comments