Chapter Title : എൻ്റെ മൺവീണയിൽ 22 [Dasan]
ആള് വിണ്ടലത്ത് നിന്നും ഇറങ്ങിവന്ന ഏതോ അപ്സരസ് ആണെന്ന് തോന്നു. എൻറെ കയ്യിൽ നിന്നും വണ്ടിയുടെ കീ വാങ്ങി കൊണ്ടുപോകാനുള്ള ബാഗ് എടുത്തു വച്ചു. ഞാൻ പെട്ടെന്ന് കുളിച്ചു ഇറങ്ങി, ഡ്രസ്സ് ചെയ്തു പുറത്തേക്കു വന്നു.
ആൾ അപ്പോഴേക്കും ഡ്രൈവിംഗ് സീറ്റിന്റെ സൈഡ് സീറ്റിൽ കയറിയിരുന്നു കഴിഞ്ഞു. ഞാൻ പോയി ചേട്ടൻറെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചു തിരിച്ചു വന്നു. കൂടെ അമ്മയും അച്ഛനും ഞങ്ങളെ യാത്രയയക്കാൻ വന്നു നിൽപ്പുണ്ടായിരുന്നു. അവരോട് യാത്രപറഞ്ഞ് വണ്ടിയുമായി നീങ്ങി. പോകുന്ന വഴി സീത കല പല സംസാരിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് ഡ്രൈവിംഗ് ബോറായി തോന്നിയതേയില്ല. ആലപ്പുഴയിൽ ശവക്കോട്ട പാലത്തിൻറെ അടുത്തെത്തിയപ്പോൾ,
സീത: ഇവിടെ പടിഞ്ഞാറുവശം ആണ് അച്ഛൻറെ തറവാട് വീട്. ഒന്നോ രണ്ടോ പ്രാവശ്യം വന്ന ഓർമയെ എനിക്കുള്ളൂ.
വീണ്ടും വണ്ടി മുന്നോട്ട് പോയി കുറച്ചു കഴിഞ്ഞപ്പോൾ
സീത: എന്താണ് മാഷേ നമുക്ക് ഭക്ഷണമൊന്നും കഴിക്കണ്ടേ?
അപ്പോഴാണ് ഞാൻ സമയം നോക്കുന്നത്, അവിടെനിന്ന് പോന്നിട്ട് ഈ വർത്തമാനം ശ്രദ്ധിച്ചിരുന്നതുകൊണ്ട് സമയം പോയത് അറിഞ്ഞില്ല. വൈകുന്നേരം 5:30 മണി ആകുന്നു. നല്ലൊരു ഹോട്ടൽ നോക്കി വണ്ടി ഒതുക്കി ഞങ്ങൾ ഇറങ്ങി. എൻറെ കയ്യിൽ തൂങ്ങിയാണ് സീത റസ്റ്റോറൻറിൽ കയറിയത്. ഫാമിലി റൂമിൽ കയറി ടേബിളിൻ്റെ ഓപ്പോസിറ്റ് സൈഡിൽ ഇരിക്കുമ്പോൾ, ആള് എൻറെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയാണ്. അപ്പോഴേക്കും വെയിറ്റർ വന്നു.
ഞാൻ: കഴിക്കാൻ എന്താണ് വേണ്ടത്?
സീത: ചേട്ടൻറെ ഇഷ്ടം.
ഞാൻ രണ്ടു മസാലദോശ ഓർഡർ ചെയ്തു. അതിനിടയിൽ തിരുവനന്തപുരത്തു സീതയുടെ വീട്ടിൽ നിന്നും വിളി വന്നു, ഫോണിന് റിംഗ് സൗണ്ട്
💬 Comments
View all comments