Chapter Title : എൻ്റെ മൺവീണയിൽ 22 [Dasan]
കുറവായിരുന്നു. അറ്റൻഡ് ചെയ്ത് സീതക്ക് കൊടുത്തു.
സീത സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ എന്നോട് എവിടെ എത്തി എന്ന് ചോദിച്ചു. ഞാൻ ചേർത്തല എത്താൻ പോകുന്നു എന്നും ഹോട്ടലിൽ കയറി ചായ കുടിച്ചു കൊണ്ടിരിക്കുകയാണ് എന്നും പറഞ്ഞു. സംസാരം നിലച്ചു ഫോൺ എൻ്റെടുത്തു തിരിച്ചു തന്നു.
സീത: ഞാൻ പറഞ്ഞതല്ലേ ഫോൺ മാറാം എന്ന്. ഇതിൻറെ റിങ് ടോൺ തന്നെ മര്യാദയ്ക്ക് കേൾക്കുന്നില്ല. നമ്മൾ എറണാകുളത്ത് നേരത്തെ എത്തുകയാണെങ്കിൽ, അവിടെ നിന്നും നല്ല ഒരു രണ്ടു ഫോൺ വാങ്ങിയിട്ടേ നമ്മൾ മുൻപോട്ടു പോകു.
ഞാൻ: ശരി, അടിയൻ.
അപ്പോഴേക്കും മസാല ദോശ രണ്ടെണ്ണം വന്നു. അതും കഴിച്ച് ഓരോ ചായയും കുടിച്ച് വീണ്ടും യാത്ര തുടർന്നു. എറണാകുളം എത്തിയപ്പോൾ സീത ഫോണിൻറെ കാര്യം ഓർമ്മപ്പെടുത്തി. നല്ലൊരു മൊബൈൽ കടയിൽ കയറി Samsung D 500 രണ്ടെണ്ണം വാങ്ങി, അത്യാവശ്യം ഫെസിലിറ്റീസ് ഉള്ള രണ്ട് ഫോണുകൾ, ക്യാമറയുമുണ്ട്. ക്യാഷും പേ ചെയ്തു പുറത്തിറങ്ങിയപ്പോൾ പെങ്ങൾക്ക് ഒരു ചുരിദാർ എടുക്കണമെന്ന് സീത പറഞ്ഞു. അങ്ങനെ ഞങ്ങൾ ജയലക്ഷ്മി യിൽ കയറി ചുരിദാറും വാങ്ങി ഇറങ്ങി.
ഞാൻ: നമ്മൾ എങ്ങോട്ടാണ് ആദ്യം പോകുന്നത്?
സീത: ചേട്ടൻറെ വീട്ടിലേക്ക് തന്നെ ആകട്ടെ.
ഞാൻ: അവിടെ ചെന്നിട്ട് നമ്മളെ കയറ്റി ഇല്ലെങ്കിൽ എന്തു ചെയ്യും.
സീത: അത് അപ്പോഴുള്ള കാര്യമല്ലേ? നമുക്ക് നോക്കാം.
ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല അവിടെനിന്നും നേരെ എൻറെ വീട്ടിലേക്ക് പുറപ്പെട്ടു. വീടെത്തുമ്പോൾ രാത്രി 8 മണി. വണ്ടി കൊണ്ടുവന്ന് വീടിൻറെ ഫ്രൻ്റിൽ പാർക്ക് ചെയ്തു, ഞങ്ങൾ രണ്ടുപേരും ഇറങ്ങി. മുൻപിൽ സീത
💬 Comments
View all comments