0%

Chapter Title : എൻ്റെ മൺവീണയിൽ 22 [Dasan]

Author : Dasan Read All Parts 248

നടന്നു പുറകെ ഞാനും. കോളിംഗ് ബെല്ല് വിരലമർത്തിയത് സീതയാണ്, ഏതാനും മിനിട്ടുകൾ കഴിഞ്ഞപ്പോൾ വാതിൽ തുറക്കപ്പെട്ടു. അമ്മയാണ് വാതിൽ തുറന്നത്, എന്നെ കണ്ടപ്പോൾ. അമ്മയുടെ കണ്ണുകൾ നിറഞ്ഞു, ആരാണെന്ന് മനസ്സിലാവാതെ സീതയെ നോക്കുന്നുണ്ട്.
അമ്മ: എന്തിനാണാവോ വന്നത്? നിൻറെ ആരെങ്കിലും ഇവിടെയുണ്ടോ? ഇതാരാണ്?
ഞാൻ: അവസാനമായി ഒന്ന് കാണാം.....
ഞാൻ പറഞ്ഞ് പൂർത്തിയാക്കാൻ സമ്മതിക്കാതെ എൻ്റെ വായ സീത പൊത്തിപ്പിടിച്ചു. സീത അമ്മയുടെ കാൽ തൊട്ടു വന്ദിച്ചു.
സീത: അമ്മ ക്ഷമിക്കണം, ഞാൻ ചേട്ടൻ താമസിക്കുന്ന വീടിൻറെ ഓണറുടെ മകളാണ്. എനിക്ക് ചേട്ടൻറെ അമ്മയെയും അച്ഛനെയും അനിയനെയും അനിയത്തിയെയും കാണണം എന്ന് പറഞ്ഞതുകൊണ്ടാണ് എന്നെയും കൂട്ടി വന്നത്. അമ്മ ഞങ്ങളെ ഇവിടെ കയറ്റി ഇല്ലായെങ്കിൽ, ഞങ്ങൾ തിരിച്ചു പൊയ്ക്കോളാം.
അമ്മ: അതിനു വരാൻ കണ്ട നേരം ഇതാണൊ? നിന്നെ ആരാണ് ഇവൻറെ കൂടെ ഒറ്റയ്ക്ക് വിടാൻ സമ്മതിച്ചത്?
സീത: ഞങ്ങൾ ഉച്ചയ്ക്ക് അവിടെ നിന്നും പോന്നതാണമ്മെ, ബ്ലോക്ക് ഒക്കെ കിട്ടി ഇവിടെ എത്തിയപ്പോൾ ഈ നേരമായി.
അമ്മ: ഈ പ്രായത്തിലുള്ള പെൺകുട്ടികൾ ആരാണ് എന്താണെന്ന് അറിയാത്ത ഇവൻ്റെയൊക്കെ കൂടെ പോരുമോ അതുകൊണ്ട് ചോദിച്ചതാണ്.
സീത: ഞങ്ങളുടെ വീട്ടിലാണ്, ചേട്ടൻ ഇക്കാലമത്രയും താമസിച്ചത്. അതുകൊണ്ട് ചേട്ടനെ ഞങ്ങൾക്ക് എല്ലാവർക്കും അറിയാം.
അമ്മ: അതല്ല മോളെ.....
ഇടക്കു കയറി സീത.
സീത: അല്ല അമ്മേ, എനിക്ക് നിങ്ങളെയൊക്കെ ഒന്ന് കാണണമെന്ന് തോന്നി. ഇത് അവിവേകമായി എന്ന് തോന്നുന്നുണ്ടെങ്കിൽ അമ്മ ഞങ്ങളുടെ ക്ഷമിക്കുക. ഈ അമ്മയെ കുറിച്ച് പറഞ്ഞു കേട്ടിട്ടേയുള്ളൂ, എനിക്ക് ഒന്ന് കാണണം എന്ന് തോന്നി.
ആ വാക്കുകളിൽ അമ്മ

💬 Comments

View all comments