0%

Chapter Title : എൻ്റെ മൺവീണയിൽ 22 [Dasan]

Author : Dasan Read All Parts 249

വീണു. അമ്മ സീതയെ അടിമുടി നോക്കുന്നുണ്ട്, ഇഷ്ടപ്പെട്ട ലക്ഷണമാണ്. ഇഷ്ടപ്പെടാതിരിക്കാൻ ഒരു മാർഗ്ഗവുമില്ല, അത്ര സുന്ദരിയാണല്ലൊ.
അമ്മ: മോളെ, ഇപ്പോഴത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ പറ്റില്ല അതുകൊണ്ട് പറഞ്ഞതാണ്. എന്താണ് മോളുടെ പേര്?
സീത: സീത.
അമ്മ: മോള് വാ. നീയും വാടാ.
ഈ ശബ്ദമൊക്കെ കേട്ട് അനുജനും അനുജത്തിയും എത്തി. അമ്മയുടെ പേര് പത്മിനി, അച്ഛൻറെ പേര് വേണു, അനുജത്തി സൂര്യ, അനുജൻ അജിത്ത്. സീത വിജയിച്ച ഭാവത്തോടെ എന്നെ നോക്കി. അമ്മയുമായി അനുജത്തിയുടെ കൈയുംപിടിച്ച് സീത അകത്തേക്ക് പോയി, ഞാൻ കയറാതെ അവിടെ തായം കളിച്ചു നിന്നു.
അജി: ചേട്ടൻ എന്താണ് ഇവിടെനിന്ന് പരുങ്ങുന്നത്, വാ ചേട്ടാ.
അവൻ എൻറെ കൈയ്യും പിടിച്ച് അകത്തേക്ക് കൊണ്ടുപോയി. അന്ന് ഇവിടെനിന്നും ഇറങ്ങി പോയതാണ്, പിന്നെ വരുന്നത് ഇന്നാണ്. അതിൻറെ ഒരു അകൽച്ച എനിക്ക് തോന്നി, ഞാൻ ആ ഹാളിലിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ സീതയും സൂര്യയും എൻറെ കയ്യിൽ നിന്നും കാറിൻറെ താക്കോൽ വാങ്ങി ബാഗും മറ്റുള്ള സാധനങ്ങളും എടുത്തു കൊണ്ടുവന്നു. സാധനങ്ങൾ എടുത്തു കൊണ്ട് വന്നപ്പോഴാണ് കാണുന്നത് രണ്ടൊ മൂന്നോ ഏത്ത കുലയും, ചെങ്കദളിക്കുലയും. ഇതൊക്കെ ഞാൻ റൂമിൽ കയറി ഫ്രഷ് ആകാൻ നേരത്ത് വണ്ടിയുടെ ബാക്കിൽ എടുത്തു വച്ചതാണെന്ന് തോന്നുന്നു. അമ്മായി അമ്മയെ സോപ്പിടാൻ മരുമകൾ കൊണ്ടുവന്ന സാധനങ്ങൾ ആണ്. സാധനങ്ങൾ എടുത്തു അകത്തു വെക്കാൻ അജിത്തും കൂടി. കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ എത്തി, എന്നെ കണ്ടപ്പോൾ
അച്ഛൻ: ഇവൻ എന്താണ് ഇവിടെ? ഞങ്ങൾ ജീവിച്ചിരിപ്പുണ്ടോ എന്ന് നോക്കാൻ വന്നതാണോ?
ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു.

💬 Comments

View all comments