0%

Chapter Title : എൻ്റെ മൺവീണയിൽ 22 [Dasan]

Author : Dasan Read All Parts 250

അച്ഛൻറെ ശബ്ദം കേട്ടപ്പോഴേക്കും അമ്മ വന്നു, പുറകെ സൂര്യ സീതയെ കയ്യിൽ പിടിച്ച് വലിച്ചു കൊണ്ട് വന്നു. സീതയെ കണ്ടപ്പോൾ
അച്ഛൻ: ഇതാരാണ്? ഇവൻ കൊണ്ടുവന്ന വല്ല...
അച്ഛനെ കൊണ്ട് പൂർത്തിയാക്കാൻ സമ്മതിക്കാതെ അമ്മ.
അമ്മ: നിങ്ങൾ ഒന്നും മിണ്ടാതെ ഇരുന്നേ. ആ കൊച്ച് ഇവൻ താമസിക്കുന്ന വീടിൻറെ ഹൗസ് ഓണറുടെ നമ്മളാണ്. നമ്മളെ കാണണമെന്ന് പറഞ്ഞു വന്നതാണ്.
അച്ഛൻ: അതെന്തിനാ നമ്മളെ കാണുന്നത്?
അമ്മ: ഇത് എന്താടപ്പാ, നമ്മളെ കാണാൻ പാടില്ല എന്ന് പറഞ്ഞ വല്ല നിയമവും ഉണ്ടോ.
അച്ഛൻ: അല്ല ഇവൻ കൊണ്ടുവന്നതു കൊണ്ട് ചോദിച്ചതാണ്.
ഞാൻ എഴുന്നേറ്റു, ഉടനെ സീത വന്ന് എൻറെ തോളിൽ പിടിച്ച് അവിടെ ഇരുത്തി. ഇതെല്ലാം മറ്റുള്ളവർ കാണുന്നുണ്ടായിരുന്നു. എന്തായാലും പറയാനുള്ളത് പറയാൻ തന്നെ തീരുമാനിച്ചു.
ഞാൻ: നിങ്ങളാരും അതിശയോക്തിയോടെ നോക്കണ്ട. ഞാൻ ആശുപത്രിയിൽ അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ കിടന്ന സമയത്ത് ഇവളും ഇവളുടെ അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനു ശേഷം ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു എങ്ങോട്ടു പോകണമെന്നറിയാതെ നിൽക്കുമ്പോൾ ഇവരുടെ വീട്ടിലേക്കാണ് എന്നെ കൊണ്ടുപോയത്. മാസങ്ങളായുള്ള പിന്നീട് കിടന്നകിടപ്പ്, അപ്പോൾ പരിചരിക്കാൻ ആരുമില്ലാത്ത അവസ്ഥയിൽ എന്നെ പരിചരിച്ചത് ഇവളാണ്. നിങ്ങൾ നേരത്തെ രണ്ടുപേരും എന്നോട് ചോദിച്ചു നിങ്ങൾ ജീവിച്ചിരിപ്പുണ്ടോ എന്നറിയാൻ വന്നതാണോ എന്ന്. മാറിച്ച് ഞാനാണ് ചോദിക്കേണ്ടി ഇരുന്നത്. പിന്നെ അമ്മ ചോദിക്കുന്നുണ്ടായിരുന്നു ഇവൻറെ കൂടെ വിശ്വസിച്ച് ആരാണ് അയച്ചതെന്ന്. ഒരു പ്രായ പൂർത്തിയായ പെണ്ണ് എന്നെപ്പോലുള്ള പുരുഷനെ പരിചരിക്കാം എങ്കിൽ പിന്നെ എന്ത് വിശ്വാസം ആണമ്മെ വേണ്ടത്. ഞാൻ ഇത്രയും പറഞ്ഞില്ലെങ്കിൽ ഇവളെ നിങ്ങൾ

💬 Comments

View all comments