Chapter Title : എൻ്റെ മൺവീണയിൽ 22 [Dasan]
ഏതു വിധത്തിൽ കാണും എന്ന് എനിക്കറിയാം. എൻറെ നിർബന്ധത്തിന് വഴങ്ങി അല്ല, ഇവളുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ ഇവിടെ വന്നത്. അമ്മയോടും അച്ഛനോടും മറ്റുള്ളവരോടുള്ള വഴക്കുകൾ തീർത്തു, നല്ല രീതിയിൽ മുൻപോട്ടു പോകണം എന്ന് ഇവൾ പറഞ്ഞത് കൊണ്ടാണ് ഞാൻ വന്നത്.
അമ്മ വന്ന് സീതയെ ചേർത്തുപിടിച്ചു, നെറുകയിൽ തലോടി.
അച്ഛൻ: മോള് വിഷമിക്കരുത്, ഇതിനുമുമ്പ് ഇവൻ ഇവിടെ വന്ന് കാട്ടിയ കോപ്രായങ്ങളുടെ ഫലമാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. ഞങ്ങൾക്ക് അതിൽ വളരെ മനസ്താപമുണ്ട്. മോളുടെ വീട്ടിൽ ആരൊക്കെയുണ്ട്?
സീത: അച്ഛനും അമ്മയും.
അച്ഛൻ: അച്ഛൻ എന്തു ചെയ്യുന്നു?
സീത: ലോഡിങ് ഡൗൺലോഡിങ്ങ് യൂണിയനിലാണ്.
അച്ഛൻ: മോൾ എന്തു ചെയ്യുന്നു?
സീത: ഡിഗ്രി കഴിഞ്ഞ് B Ed ചെയ്യുന്നു.
അച്ഛൻറെ മുഖത്ത് ഒരു മന്ദസ്മിതം വന്നു.
അച്ഛൻ: പത്മിനി, സമയം ഒരുപാടായി ഭക്ഷണം എടുത്തോ. ഞാൻ ഒന്നു കുളിച്ചിട്ട് വേഗം വരാം.
അച്ഛൻ മുറിയിലേക്ക് പോയി.
സൂര്യ: ചേച്ചിക്ക് കുളിക്കണ്ടേ? വാ.
സൂര്യ സീതയെ വിളിച്ച് സൂര്യയുടെ മുറിയിലേക്ക് പോയി. ഹാളിൽ വച്ചിരുന്ന എൻറെ ബാഗുമെടുത്ത് എൻറെ സ്ഥിരം മുറിയിലേക്ക് പോകാൻ തുനിയുമ്പോൾ സീത വന്ന് ബാഗും വാങ്ങി സൂര്യയുടെ മുറിയിലേക്ക് കൊണ്ടുപോയി. കുറച്ചുകഴിഞ്ഞ് സൂര്യ ബാഗ് തിരിച്ചു കൊണ്ടുവന്നു തന്നു. ഞാൻ എൻറെ മുറിയിൽ കയറി കുളിച്ചു പുറത്തിറങ്ങിയപ്പോഴേക്കും എല്ലാവരും ഡൈനിംഗ് ടേബിളിൽ നിരന്നിരുന്നു. മേശപ്പുറത്ത് ചോറും മീൻ കറിയും മീൻ വറുത്തതും തോരനും. നല്ല വലിയ നെയ്മീൻ മുറിച്ച് വറുത്ത പീസും കുടംപുളിയിൽ പറ്റിച്ച് നെയ്മീൻ കറിയും കണ്ടപ്പോൾ സീത എന്നെ നോക്കി. അവർക്ക് എത്രയും
💬 Comments
View all comments