Chapter Title : എൻ്റെ മൺവീണയിൽ 24 [Dasan]
എന്നാൽ OK. പക്ഷേ ഡ്രസ്സ് കഴുകാൻ എന്നപേരിൽ അപ്പുറത്തേക്ക് പോകാൻ പാടില്ല. ഞാൻ കഴുകാം, അതിനു കൂടി സമ്മതിക്കണം.
ഞാൻ: ശരി സമ്മതിച്ചിരിക്കുന്നു. വാ അപ്പുറത്തേക്ക് പോകാം.
ഞങ്ങൾ രണ്ടു പേരും എഴുന്നേറ്റു, സീത വാതിൽ തുറന്നു. ചേട്ടനും ചേച്ചിയും അതെ ഇരിപ്പാണ്. ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇരുന്നു.
ഞാൻ: എനിക്ക് ഭക്ഷണം വേണ്ട, ഞാൻ അവിടെനിന്നും കഴിച്ചതാണ്.
സീത: എന്നാൽ എനിക്കും വേണ്ട.
ഞാൻ: എന്നാൽ കുറച്ച് എടുത്തോ.
ഒരു വിഷയം ഉണ്ടാക്കണ്ട ല്ലോ എന്ന് കരുതി, കുറച്ചു ഭക്ഷണം മേടിച്ച് കഴിച്ചു. അപ്പോഴേക്കും സമയം 11 കഴിഞ്ഞിരുന്നു. എൻറെ വീട്ടിൽ ഇടുന്ന ഡ്രസ്സ് അപ്പുറത്തായിരുന്നതിനാൽ ഞാൻ റൂമിലേക്ക് പോകാൻ തുടങ്ങിയപ്പോൾ
സീത: ഈ നേരത്ത് ഇനി എവിടെ പോകുന്നു?
ഞാൻ: എൻറെ ഡ്രസ്സ് ഒക്കെ അപ്പുറത്താണ് കിടക്കുന്നത്.
സീത: ഇപ്പോൾ രാത്രി അല്ലേ. അച്ഛൻറെ ഒരു മുണ്ട് തരും, അതുടുത്ത് ഇവിടെ കിടന്നാൽ മതി. ഈ സമയത്ത് ഇനി അങ്ങോട്ട് പോകണ്ട.
ചേട്ടൻ: ശരിയാണ് മോനെ, ഈ സമയത്ത് ഇനി അങ്ങോട്ട് പോകണ്ട. രമണി ഒരു മുണ്ടെടുത്ത് കൊടുക്ക്.
സീത പോയി ഒരു മുണ്ടെടുത്ത് കൊണ്ടുവന്ന് എനിക്ക് തന്നു, ഞാൻ ഡ്രസ്സ് മാറി കിടക്കാനുള്ള തയ്യാറെടുപ്പ് നടത്തി. സീത വന്ന് ആ മുറിയിലെ ബെഡ്ഷീറ്റ് കുടഞ്ഞു വിരിച്ചു. ഞാൻ അകത്തേക്ക് ചെന്നപ്പോൾ സീത ഒരു ചുംബനം നൽകി ഗുഡ്നൈറ്റ് പറഞ്ഞു പോയി. ലൈറ്റ് ഓഫ് ചെയ്തു കട്ടിലിൽ കിടന്നു.
ദിവസങ്ങൾ അങ്ങനെ കടന്നു പോയി, ഒരാഴ്ച കടന്നു പോയതറിഞ്ഞില്ല. വ്യാഴാഴ്ച അച്ഛൻ വിളിച്ചിരുന്നു" നാളെ
💬 Comments
View all comments