Chapter Title : എൻ്റെ മൺവീണയിൽ 24 [Dasan]
വൈകീട്ട് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വരുന്നുണ്ടെന്നും അവിടെ എന്നെ കാണണം" എന്നും പറഞ്ഞു. ഞാൻ ആരൊക്കെ ഉണ്ട് എന്ന് ചോദിച്ചപ്പോൾ കുഞ്ഞച്ഛനും, തറവാട്ടിൽ ഉള്ള അമ്മാവനും അച്ഛൻറെ അനുജൻ കുഞ്ഞച്ഛനും അങ്ങനെ നാലുപേരും കൂടിയാണ് വരുന്നത് എന്ന് പറഞ്ഞു. അവര് വരുന്നതോടെ അനുബന്ധിച്ച് ഞാൻ താമസിച്ചിരുന്ന വീട്, സീതയും അമ്മയും കൂടി തുടച്ച് രണ്ടു മുറിയിലെ കട്ടിലിലേയും ബെഡ്ഷീറ്റും ബെഡും കൊട്ടി വിരിച്ചു. അങ്ങനെ വെള്ളിയാഴ്ച വൈകീട്ട് ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി റെയിൽവേ സ്റ്റേഷനിൽ പോയി. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ അച്ഛൻ വിളിച്ചു, ഞാൻ ഇന്ന സ്ഥലത്തു നിൽപ്പുണ്ട് എന്ന് പറയുകയും ചെയ്തു. അവർ അങ്ങോട്ട് വന്നു, വണ്ടിയിൽ കയറി അവരുമായി ഞാൻ നേരെ ചേട്ടൻറെ വീട്ടിലേക്ക് ചെന്നു. അവർക്ക് അവിടെ നല്ല സ്വീകരണമാണ് കിട്ടിയത്. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും കുശലാന്വേഷണങ്ങൾ ഒക്കെ നടത്തി.
അച്ഛൻ: സുഖമല്ലേ മോളെ?
എന്ന് സീതയോട് ചോദിച്ചു.
സീത: അതെ, അച്ഛാ.
കുഞ്ഞച്ഛൻ: ക്ലാസ്സിലൊക്കെ പോകുന്നില്ലേ?
ചിറ്റയുടെ ഭർത്താവ് കുഞ്ഞച്ഛൻ സീതയോട് ചോദിച്ചു.
സീത: പോകുന്നുണ്ട്.
കുശലാന്വേഷണങ്ങൾക്ക് ശേഷം.
ചേട്ടൻ: യാത്ര ചെയ്തു വന്നതല്ലേ, എല്ലാവരും ഒന്നു കുളിക്ക്. എന്നിട്ട് കാപ്പി കുടിക്കാം. എല്ലാവർക്കും ബാത്റൂം കാണിച്ചുകൊടുത്തു.
ഞാൻ: ഞാൻ താമസിക്കുന്നിടത്ത് ബാത്റൂം ഉണ്ട് രണ്ടുപേർക്ക് അങ്ങോട്ട് വരാം.
അങ്ങനെ അച്ഛനും അമ്മാവനും എൻറെ ഒപ്പം അപ്പുറത്തെ വീട്ടിലേക്ക് വന്നു. അവരുടെ സാധനങ്ങൾ ഓരോ മുറിയിൽ വച്ചു. ഓരോരുത്തരായി കുളിക്കാൻ കയറി. രണ്ടുപേരുടെയും കുളി കഴിഞ്ഞപ്പോൾ, ഞങ്ങൾ തിരിച്ച് ചേട്ടൻറെ വീട്ടിലേക്ക് തന്നെ ചെന്നു. അവിടെയുണ്ടായിരുന്ന രണ്ടുപേരും കുളികഴിഞ്ഞ് റെഡിയായിരുന്നു. കാപ്പി
💬 Comments
View all comments