0%

Chapter Title : എൻ്റെ മൺവീണയിൽ 24 [Dasan]

Author : Dasan Read All Parts 576

കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ.
ചേട്ടൻ: എൻറെ അനിയൻ നാളെ രാവിലെ വരൂ, കൂടെ പെങ്ങളുടെ ഭർത്താവ് ഉണ്ടാവും. ഇത് ഭാര്യയുടെ നാടാണ്, ഇവൾ ഒറ്റ മകൾ ആയിരുന്നു. അതുകൊണ്ട് ഞാൻ ഇവിടെ കൂടി.
അച്ഛൻ: അതിനെന്താ? അനിയൻ വരട്ടെ. ഇന്നിപ്പോൾ ഈ സമയമായില്ലേ, മറ്റുള്ള കാര്യങ്ങളൊക്കെ നാളെ സംസാരിക്കാം.
അപ്പോഴേക്കും ഇരുട്ടി തുടങ്ങിയിരുന്നു, അതുകൊണ്ട് ചേട്ടനും അവിടെ നിന്നു വന്ന കാരണവന്മാർ എല്ലാവരും കൂടി സിറ്റൗട്ടിൽ ഇരുന്ന് നാട്ടുകാര്യങ്ങളും രാഷ്ട്രീയവും ഒക്കെ ചർച്ച ചെയ്യുന്നുണ്ട്. ചേച്ചിയും സീതയും അടുക്കളയിൽ പണിയിലാണ്. ഞാൻ ടിവി കണ്ട് അങ്ങനെ ആയിരുന്നു. പുറത്ത് ഗംഭീര ചർച്ചയാണ്, രാഷ്ട്രീയമാണ് വിഷയം. കുറേ കഴിഞ്ഞപ്പോൾ ചേച്ചി ചേട്ടനെ വിളിച്ചു.
ചേച്ചി: ഭക്ഷണം റെഡിയായിട്ടുണ്ട്, അവരെ കഴിക്കാൻ വിളിക്ക്. യാത്ര ചെയ്ത ക്ഷീണം ഉണ്ടാവും, കഴിച്ചിട്ട് കിടക്കട്ടെ. ചേട്ടൻ പോയി അവരെ ഭക്ഷണം കഴിക്കാൻ വിളിച്ചു, ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ
അച്ഛൻ: നിങ്ങളെല്ലാവരും കൂടി ഒരു ദിവസം അങ്ങോട്ട് ഇറങ്ങ്.
ചേട്ടൻ: ഏതായാലും ജനുവരിയിൽ തന്നെ രണ്ടു വിരുന്നുകളും നടത്താം. വിരുന്നിന് ഏതായാലും വരണമല്ലോ.
അച്ഛൻ: നാളെ രണ്ട് വിരുന്നും തീരുമാനിക്കാം.
ഇങ്ങിനെ തീരുമാനിച്ച് ഭക്ഷണം കഴിച്ച് എഴുന്നേറ്റു. സീതയും ചേച്ചിയും കൂടി ചേട്ടൻറെയൊക്കെ മുറിയിൽ കിടന്നു, മറ്റു രണ്ടു മുറികളിലായി രണ്ടു കുഞ്ഞച്ഛന്മാരും, ഞാൻ താമസിക്കുന്നത് അച്ഛനും അമ്മാവനും ഭാവി അമ്മായിയച്ഛനും ഞാനും ഹാളിലും കിടന്നു.

10 മണി ആയപ്പോഴേക്കും, ചേട്ടൻറെ അനിയനും അളിയനും വന്നു. അവരെ ഞാൻ ആദ്യമായി കാണുകയാണ്, എല്ലാവരെയും പരിചയപ്പെട്ടു. പ്രധാന കാര്യങ്ങളിലേക്ക് കടന്നു, ഈ വരുന്ന ഞായറാഴ്ച അങ്ങോട്ടുള്ള വിരുന്നും,

💬 Comments

View all comments