0%

Chapter Title : എൻ്റെ മൺവീണയിൽ 24 [Dasan]

Author : Dasan Read All Parts 577

കൂടെ നേരത്തെ ഇങ്ങോട്ട് പോര്. അവരെല്ലാം ഇങ്ങോട്ട് വരുമ്പോൾ അവിടെ മോള് തനിച്ചാകില്ലെ. അന്ന് ഇവിടെ എവിടെയെങ്കിലും വീട്ടിൽ ഇരിക്കാം. ഞാൻ ശിവനെ വിളിച്ചു പറഞ്ഞോളാം. ഞാനൊന്ന് പുറത്തേക്ക് പോയിട്ട് വരാം.
അനിയനും അനിയത്തിയും അമ്മായിഅമ്മയും കൂടി സീതയെ എന്തൊക്കെയോ തീറ്റിക്കുക ആണ്. എന്നെ കണ്ടഭാവം ഇവർക്കാർക്കും ഇല്ല. അനിയത്തി സീതയുടെ തൊട്ടു ഒരു പറ്റെ തന്നെ കെട്ടിപ്പിടിച്ച് ഇരിപ്പുണ്ട്. ഒരു ഗ്ലാസ് ചായ എടുത്തു തരാൻ പോലും ആരുമില്ല. ഞാനെൻറെ മുറിയിലേക്ക് പോയി ഡ്രസ്സ് മാറ്റി പുറത്തേക്കിറങ്ങാൻ ഭാവിക്കവെ, അതാ വരുന്നു ചോദ്യം.
സീത: അല്ല മാഷേ, എന്നെ ഇവിടെ നിർത്തിക്കൊണ്ട് എങ്ങോട്ടാണാവോ?
ഞാൻ: ഇവിടെ ഇപ്പോൾ ടീച്ചർ അല്ലേ താരം. കണ്ടില്ലേ എല്ലാവരുടെയും സ്നേഹപ്രകടനം. നമുക്ക് ഒരു ഗ്ലാസ് ചായ എടുത്തു തരാൻ പോലും ആരുമില്ല. അതുകൊണ്ട് ചായ കിട്ടുന്ന ഇടം എവിടെയെങ്കിലും ഉണ്ടോ എന്ന് നോക്കണം.
സീത: അങ്ങനെയൊരു ഇടം നോക്കി പോയാൽ കൊന്നുകളയും ഞാൻ. ചായ എടുത്തു തരാൻ ആണ് ഞാൻ ഉള്ളത്. എൻറെ മോൻ ഇങ്ങോട്ട് വാ, ചായ ഞാൻ തരാം.
എൻറെ കയ്യിൽ കയറി പിടിച്ചു വലിച്ച് അകത്തേക്കു പോയി. ഇതെല്ലാം കണ്ട് അമ്മയും അനിയനും അനിയത്തിയും ചിരിക്കുന്നുണ്ടായിരുന്നു. സീത അടുക്കളയിൽ കയറി ചായ വെച്ചു, എല്ലാവർക്കും കൊണ്ടുവന്നു കൊടുത്തു. ഞാൻ ചായയുമായി എൻറെ മുറിയിലേക്ക് പോകാൻ തുടങ്ങിയപ്പോൾ
സീത: അവിടെ ഇരിക്കു മാഷേ, ഇവിടെ എല്ലാവരും കൂടി ഇരുന്ന് വർത്തമാനം പറഞ്ഞു ചായ കുടിച്ചാൽ മതി. ഒറ്റയ്ക്ക് ആ മുറിയിൽ പോയി മുനിയെ പോലെ ഇരിക്കേണ്ട കാര്യമുണ്ടോ.

💬 Comments

View all comments