Chapter Title : എൻ്റെ മൺവീണയിൽ 24 [Dasan]
സൂര്യയേയും കൊണ്ട് നമുക്കു പോകാം, മൂന്നാല് ദിവസം ക്ലാസ്സില്ല എന്ന് പറയുന്നത് കേട്ടു, ഇല്ലേ സൂര്യേ.
അവൾ അതെ എന്ന രീതിയിൽ തലയാട്ടി.
ഞാൻ: അതിന് അവൾ അമ്മയെ വിട്ടു വരുമോ?
സീത: അതൊക്കെ ഞാൻ കൊണ്ടു പോയി കൊള്ളാം..
സൂര്യ അമ്മയെ നോക്കുന്നുണ്ട്.
അമ്മ: നീ പൊയ്ക്കോ മോളെ, ഇവർ ഇങ്ങോട്ട് പോരുമ്പോൾ നിനക്കും പോരാമല്ലോ മൂന്നാല് ദിവസത്തെ കാര്യമല്ലേ.
സൂര്യ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു, എന്നാലും അവളുടെ മുഖത്തിന് ഒരു തെളിച്ചം ഇല്ലായിരുന്നു. അമ്മയെ വിട്ട് അവൾ എങ്ങോട്ടും മാറി നിന്നിട്ടില്ല, പിന്നെ സീത വിളിച്ച് സ്ഥിതിക്ക് പോകാതിരിക്കാനും പറ്റില്ല.
രാവിലെ തന്നെ കാപ്പികുടി കഴിഞ്ഞ് ഞങ്ങൾ ഇറങ്ങി, സൂര്യ കരഞ്ഞുകൊണ്ടാണ് വണ്ടിയിൽ കയറിയത്. സൂര്യ കരയുന്നതിനാൽ, സീതയും സൂര്യയും പുറകിലാണ് കയറിയത്. സീത സൂര്യയെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. വണ്ടി കുറച്ചങ്ങു നീങ്ങിയപ്പോൾ സൂര്യയുടെ വിഷമങ്ങൾ ഒക്കെ മാറിത്തുടങ്ങി. അവളും സീതയും സംസാരിച്ചു തുടങ്ങി, വീട് എത്തുന്നതുവരെ രണ്ടുപേരും നോൺ സ്റ്റോപ്പായി സംസാരിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്ക് നിൻറെ പുറത്ത് സീത അടിച്ചുകൊണ്ടിരുന്നു. ഉറക്കം വരാതിരിക്കാൻ ഉള്ള തന്ത്രമാണ്. വീടെത്തിയപ്പോൾ ചേച്ചി വന്നു സൂര്യയെ വിളിച്ചു അകത്തേക്ക് കൊണ്ടുപോയി. സീത സൂര്യയുടെ ഡ്രസ്സ് ബാഗ്, സീതയുടെ മുറിയിൽ കൊണ്ടുപോയി വെച്ചു. ദിവസങ്ങൾ ഇങ്ങനെ കടന്നുപോയി. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ഞാൻ ഓഫീസിൽ നിന്നിറങ്ങി, വീടെത്തിയപ്പോൾ സീതയും സൂര്യയും റെഡിയായി നിന്നിരുന്നു. അങ്ങോട്ടുള്ള വിരുന്നിൻ്റെ ഭാഗമായി പോവുകയാണ്. അച്ഛൻ സീതയുടെ അച്ഛനോട് വിളിച്ചു പറഞ്ഞിരുന്നു, അതുകൊണ്ട് സീതയേയും കൂട്ടി ഞങ്ങൾ പുറപ്പെട്ടു. വീട്ടിലെത്തിയപ്പോൾ പന്തല് ഇട്ടിട്ടുണ്ട്, ഏറ്റവുമടുത്ത ഒന്നുരണ്ട്
💬 Comments
View all comments