Chapter Title : എൻ്റെ മൺവീണയിൽ 24 [Dasan]
പിന്ന് ഇടുകയായിരുന്നു. ഇത് കണ്ടപ്പോൾ ഇക്കഴിഞ്ഞ ദിവസം ബന്ധുസ്ത്രീകളിൽ ഒരാൾ പറഞ്ഞ കാര്യം ഓർമ്മയിൽ വന്നു. ഞാൻ ഒരു ഭാഗ്യം ഉള്ളവനാണ്, അതുകൊണ്ടാണ് ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ എനിക്ക് കിട്ടിയത്. ദാവണിയുടുത്ത നിൽക്കുന്ന അവളെ കണ്ടാൽ, ഏതോ അപ്സരസ് ഭൂമിയിലേക്ക് ഇറങ്ങി വന്നതുപോലെ തോന്നും. ഞങ്ങൾ റൂം വെക്കേറ്റ് ചെയ്ത് താഴെ ചെന്നു, ക്യാഷ് അടച്ച് തിരിച്ച് വണ്ടിയിൽ കയറി യാത്ര പുറപ്പെട്ടു. വരുന്ന വഴി
ഞാൻ: ഞാൻ കുറേ നാളുകളായി, നിന്നോട് ഒരു കാര്യം ചോദിക്കണം എന്ന് കരുതിയിട്ട്. ഞാൻ നിൻറെ അച്ഛനെയും അമ്മയെയും എന്തു വിളിക്കണം? ആ ഒരു കൺഫ്യൂഷനിൽ ഇപ്പോൾ ഒന്നും വിളിക്കാറില്ല.
സീത: പെട്ടെന്ന് കയറി അച്ഛൻ അമ്മ എന്നു വിളിക്കുന്നത് അരോചകമായി തോന്നാം. അതുകൊണ്ട് ഇവിടത്തെ രീതി അനുസരിച്ച് അമ്മാവൻ , അമ്മായി എന്നു വിളിച്ചാൽ മതി.
അങ്ങനെ ആ കാര്യത്തിൽ ഒരു തീരുമാനമായി, പിന്നെയും എന്തൊക്കെയോ സീത സംസാരിച്ചുകൊണ്ടിരുന്നു. വീടെത്തിയപ്പോൾ എല്ലാ ബന്ധുക്കളും പോയിട്ടുണ്ട്, അച്ഛനും അമ്മയും ഞങ്ങളെ നോക്കിയിരിക്കുന്നു. ഞങ്ങളുടെ വേഷവിധാനങ്ങൾ കണ്ടപ്പോൾ ചേട്ടനും ചേച്ചിയും അല്ല അച്ഛനും അമ്മയും ഞങ്ങളെ നോക്കുന്നുണ്ട്. സീത അങ്ങനെ പറഞ്ഞെങ്കിലും ഞാൻ അച്ഛനും അമ്മയും എന്ന് വിളിക്കാൻ തീരുമാനിച്ചു.
ഞാൻ: ഞങ്ങളൊന്ന് ബീച്ചിൽ കയറി. ഡ്രസ്സ് കമ്പ്ലീറ്റ് നനഞ്ഞു.
അച്ഛൻ: അതിനെന്താ, ഇനിയിപ്പോൾ എവിടെയും പോകാമല്ലോ. നേരത്തെയും പോകാമായിരുന്നു, മോന് അവർ എന്ത് ചിന്തിക്കും ഇവർ എന്ത് ചിന്തിക്കും എന്നുള്ള ചിന്തയായിരുന്നു.
ഞങ്ങളെല്ലാവരും അകത്തേക്ക് കയറി, ഞാൻ കിടക്കുന്ന മുറിയിൽ കയറി ഡ്രസ്സ് മാറ്റി ഹാളിൽ വന്നപ്പോഴേക്കും അമ്മ
💬 Comments
View all comments