Chapter Title : എൻ്റെ മൺവീണയിൽ 24 [Dasan]
അവർ ഇറങ്ങി. രണ്ടു മൂന്ന്ദിവസത്തെ തിരക്കുമൂലം നല്ല ക്ഷീണം ഉണ്ടായിരുന്നു. ചിറ്റപ്പനും ഫാമിലിയും അവിടത്തെ അച്ഛൻറെ പെങ്ങളും അവരുടെ ഫാമിലിയും ഉണ്ടായിരുന്നതിനാൽ, ഞാൻ താമസിക്കുന്നിടത്ത് തന്നെയായിരുന്നു കിടപ്പ്. ഇന്നും അവർ ഇവിടെ ഉണ്ടാവും. സീത അവരുടെ കുട്ടികളുമായി അകത്തേക്ക് പോയ സമയം നോക്കി, ഞാൻ അച്ഛനോടും അമ്മയോടും രാത്രിയിൽ എനിക്കൊന്നും വേണ്ടായെന്നും കിടക്കാൻ പോവുകയാണെന്ന് പറഞ്ഞു പോയി. വാതിൽ അടച്ചു കുറ്റിയിട്ടു അത് കയറി കിടന്നു, നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ പെട്ടെന്ന് ഉറങ്ങി പോയി. നേരം വെളുത്ത് ആണ് അറിയുന്നത്, എന്നാലും ജോലിക്ക് പോവാൻ സമയം ആകുന്നതുവരെ അങ്ങനെ കിടന്നു. സാധാരണ കുളിച്ച് സീതയുടെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചാണ് ജോലിക്ക് പോകുന്നത്. ഇന്ന് അവരുടെ ബന്ധുക്കൾ ഉള്ളതിനാൽ അവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാലോ എന്ന് കരുതി, വിരുന്നിനിടയിൽ തലേ ദിവസം രാവിലെ സീതയോടും അമ്മയോടും അവിടത്തെ അച്ഛൻറെ പെങ്ങൾ ചോദിക്കുന്നത് കേട്ടു " ഇവന് എന്താണ് ഇവിടെ ഇപ്പോഴേ ?ഇവന് ഇവിടെ സർവ്വസ്വാതന്ത്ര്യമുണ്ടൊ വരവും പോക്കും കണ്ടിട്ട് അങ്ങിനെ തോന്നുന്നു. വിവാഹം ഉറപ്പിക്കുന്നതല്ലെയുള്ളു അപ്പോഴേക്കും ........" ഇത് കേട്ട് കൊണ്ടാണ് ഞാൻ ചെന്നത്. ഞാൻ പെട്ടെന്ന് അവിടെ നിന്നും ഇറങ്ങി പോന്നു. പിന്നീട് കാര്യമായി അങ്ങോട്ട് ചെന്നിട്ടില്ല. പിന്നെ വീട്ടിൽ നിന്നും അവർ വന്നപ്പോഴാണ് ചെന്നത്. അപ്പോഴും അവരുടെ മുഖം കടന്നൽ കുത്തിയതുപോലെയിരുന്നിരുന്നു.അതു കൊണ്ട് തന്നെ സമയമായപ്പോൾ എഴുന്നേറ്റ് കുളിച്ച് റെഡിയായി ജോലിക്ക് പോയി. ധൃതിയിൽ ഇറങ്ങിയതു കാരണം ഫോൺ എടുക്കാൻ മറന്നിരുന്നു. ഓഫീസിലേക്ക് പോകുന്ന വഴി ഓഫീസിനടുത്തുള്ള ചായക്കടയിൽ നിന്നും ചായ കുടിച്ചു. ഓഫീസിൽ
💬 Comments
View all comments