0%

Chapter Title : എൻ്റെ മൺവീണയിൽ 24 [Dasan]

Author : Dasan Read All Parts 587

ചെന്നപ്പോൾ എല്ലാവരും എത്തിയിരുന്നു, എല്ലാവരും ഇന്നലത്തെ വിശേഷങ്ങൾ ചോദിച്ചു.ജോലി തുടങ്ങിയിട്ട് ഊണ് കഴിക്കാൻ പോലും സമയം കിട്ടിയില്ല, ഉച്ചക്ക് പട്ടിണിയായിരുന്നു. വൈകുന്നേരം സുധി വന്നിരുന്നു.
സുധി: ഞാൻ നിന്നെ ഒരുപാട് വിളിച്ചിരുന്നു.
ഞാൻ: എടാ ഫോൺ ഞാൻ എടുക്കാൻ മറന്നു. ഇപ്പോൾ മിക്കവാറും ഇങ്ങനെയാണ് സംഭവിക്കുന്നത്. അവനുമായി സംസാരിച്ചു കുറച്ചു നടന്നു മ്യൂസിയം ഗ്രൗണ്ട് വരെ പോയി. ലക്ഷ്മി പ്രഗ്നൻറ് ആണെന്ന് പറഞ്ഞു, മൂന്നുമാസമായി. അവൻ ഒരു ദിവസം എന്നെ അന്വേഷിച്ചു വന്ന കാര്യവും പറഞ്ഞു. കുറച്ചു പൈസ അവന് വേണമെന്നും രണ്ടുമൂന്നു മാസം കഴിയുമ്പോൾ തിരിച്ചു തരാം എന്നും പറഞ്ഞു. ഞാൻ തരാമെന്ന് പറഞ്ഞു. അങ്ങനെ നാട്ടിലെ വിശേഷങ്ങളും ഇവിടത്തെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു സമയം പോയതറിഞ്ഞില്ല. ഇരുട്ടി തുടങ്ങിയിരുന്നു, അവൻ എന്നെ അവൻറെ വണ്ടിയിൽ റൂമിലേക്ക് കൊണ്ടുവന്നാക്കി. സീതയുടെ വീട്ടിലേക്ക് നോക്കിയപ്പോൾ സിറ്റൗട്ടിൽ ആരെയും കണ്ടില്ല. അകത്തു കലപില ശബ്ദം കേൾകുന്നുണ്ട്, അവരാരും പോയിട്ടില്ല എന്ന് തോന്നുന്നു. റൂം തുറന്ന് ഞങ്ങൾ രണ്ടുപേരും അകത്തുകയറി. റൂമിലെ ലൈറ്റ് മാത്രം ഇട്ടു, പുറത്തെ ലൈറ്റ് ഇട്ടാൽ അവരറിയും അപ്പോഴേക്കും സീത ഓടി കൊണ്ടുവരും. അതൊഴിവാക്കാനാണ് അങ്ങനെ ചെയ്തത്. അവനോട് അവിടെ ഇരിക്കാൻ പറഞ്ഞു ഞാൻ കുളിക്കാൻ പോയി. ഇട്ടു കൊണ്ടുപോയ ഡ്രസ്സ് നനച്ചു, കുളി കഴിഞ്ഞു വന്ന് ഡ്രസ്സ് മാറി അവനോടൊപ്പം വണ്ടിയിൽ കയറി അവനോട് ഏതെങ്കിലും തട്ടുകടയിൽ നിർത്താൻ പറഞ്ഞു. വണ്ടി തൊട്ടടുത്തുള്ള തട്ടുകടയിൽ നിർത്തി.
സുധി: എടാ ഞാൻ ഒന്നും കഴിക്കുന്നില്ല അവിടെ ലക്ഷ്മി എന്നെ നോക്കി കൊണ്ടിരിക്കും.
ഞാൻ: എന്നാൽ നീ

💬 Comments

View all comments