Chapter Title : എൻ്റെ മൺവീണയിൽ 24 [Dasan]
ആയിട്ട് അവിടെ നിന്നും ഭക്ഷണം കഴിച്ചു രാത്രി അവിടെ കഴിച്ചുകൂട്ടി, രാവിലെ തന്നെ അവിടെനിന്നും വീണ്ടും യാത്ര തുടർന്നു മാർത്താണ്ഡവർമ്മ പാലം കയറി മംഗലപ്പുഴ പാലവും കടന്ന് വണ്ടി മുന്നോട്ടു നീങ്ങി, അങ്കമാലിയിൽ എത്തി അവിടെ നിന്നും ബ്രേക്ഫാസ്റ്റ് കഴിച്ചു, വീണ്ടും മുന്നോട്ട് വണ്ടി ഇരിങ്ങാലക്കുട സ്റ്റാൻഡിൽ എത്തുമ്പോൾ ഉച്ചയായി ഒന്നേമുക്കാൽ, അവിടെയുള്ള ഒരു സർവീസ് സെൻററിൽ വണ്ടി വാട്ടർ സർവീസിന് കയറ്റി അടുത്തുള്ള തിയേറ്ററിൽ കയറി മാറ്റ്നിയും കണ്ടു, ഒരു ഇംഗ്ലീഷ് പടം. ഒരു തല്ലിപ്പൊളി പടം, അതു കഴിഞ്ഞ് ഇറങ്ങിയപ്പോൾ 5:45. സർവീസ് സെൻററിൽ നിന്നും വണ്ടിയുമെടുത്ത് ബേക്കറിയിൽ നിന്നും കുറച്ചു പലഹാരങ്ങളും വാങ്ങി, നേരെ ചിറ്റയുടെ വീട്ടിലേക്ക്. അവിടെ ചെന്നപ്പോൾ കുഞ്ഞച്ഛൻ അവിടെയുണ്ട്.
കുഞ്ഞച്ഛൻ: ഇന്നലെ വൈകിട്ട് നിൻറെ അച്ഛൻ വിളിച്ചിരുന്നു. നീ ഇവിടെ ഉണ്ടോ എന്നറിയാൻ. തിരുവനന്തപുരത്തു നിന്നും വിളിച്ചു എന്നാണ് പറഞ്ഞത്.
ഞാൻ: ഇനി അങ്ങോട്ട് വിളിച്ച് ഞാൻ ഇവിടെ വന്നിട്ടുണ്ട് എന്ന് പറയണ്ട, അവിടെനിന്ന് വിളിച്ചാൽ തന്നെ ഞാൻ ഇവിടെ ഇല്ല എന്ന് പറഞ്ഞാൽ മതി.
പലഹാരങ്ങൾ ഒക്കെ പിള്ളേരുടെ കയ്യിൽ കൊടുത്തു. അപ്പോഴേക്കും അമ്മുമ്മ വന്നു.
അമ്മുമ്മ: എന്താടാ മക്കളെ നീ അവൾ ഒന്നും പറയാതെ യാണോ പോന്നത്?
ഞാൻ: ഇല്ല അമ്മുമ്മെ. ഞാൻ അവിടെ നിന്ന് പറഞ്ഞിട്ടാണ് പോന്നത്. ഇവിടെ തൃശ്ശൂരിലെ ഒരു ട്രെയിനിംഗ് ഉണ്ടായിരുന്നു, ഇവിടെ എത്തിയപ്പോഴാണ് അത് മാറ്റിവച്ച വിവരം അറിയുന്നത്.
കുഞ്ഞച്ഛൻ: അങ്ങനെയെങ്കിൽ രണ്ടു ദിവസം നീ എവിടെയായിരുന്നു?
ഞാൻ: അമ്മൂമ്മെ, നമ്മുടെ സുധി ഇല്ലേ അവനും അവൻറെ ഭാര്യയും എൻറെ
💬 Comments
View all comments